കേരളം

kerala

ETV Bharat / city

സാങ്കേതിക പ്രവര്‍ത്തകര്‍ പ്രതിഫലം കുറയ്‌ക്കുമെന്ന് ഫെഫ്‌ക

ഉയർന്ന പ്രതിഫലം പറ്റുന്ന സാങ്കേതിക പ്രവർത്തകരെയായിരിക്കും നിർമാതാക്കൾ ഉദ്ദേശിക്കുന്നത്. ദിവസ വേതനക്കാരെക്കുറിച്ചല്ലെന്നാണ് മനസിലാക്കുന്നതെന്നും ബി.ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.

By

Published : Jun 6, 2020, 4:20 PM IST

FEFKA latest news  b unnikrishnan news  ഫെഫ്‌ക വാര്‍ത്തകള്‍  ബി ഉണ്ണികൃഷ്‌ണണൻ വാര്‍ത്തകള്‍
സാങ്കേതിക പ്രവര്‍ത്തകര്‍ പ്രതിഫലം കുറയ്‌ക്കുമെന്ന് ഫെഫ്‌ക

എറണാകുളം: മലയാള സിനിമയിലെ സാങ്കേതിക പ്രവർത്തകർ പ്രതിഫലം കുറയ്ക്കണമെന്ന നിർമാതാക്കളുടെ ആവശ്യത്തോട് സഹകരിക്കുമെന്ന് ഫെഫ്ക.നിലവിലെ സാഹചര്യത്തിൽ നിർമാതാക്കളുന്നയിച്ച പ്രതിഫലത്തിന്‍റെ വിഷയത്തിൽ ഫെഫ്കയ്‌ക്ക് തുറന്ന സമീപനമാണുള്ളതെന്ന് ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. സംഘടന വളരെ സൗഹാർദപരമായി ഈ വിഷയത്തെ അഭിമുഖീകരിക്കും.

സാങ്കേതിക പ്രവര്‍ത്തകര്‍ പ്രതിഫലം കുറയ്‌ക്കുമെന്ന് ഫെഫ്‌ക

പ്രതിസന്ധി ഘട്ടത്തിൽ എല്ലാവരും ഒരുമിച്ച് നിൽക്കാതെ മുന്നോട്ട് പോകാൻ കഴിയില്ല. കഴിയുന്നത്ര സഹകരണം ഫെഫ്കയുടെ ഭാഗത്ത് നിന്ന് ഉണ്ടാവും. ഉയർന്ന പ്രതിഫലം പറ്റുന്ന സാങ്കേതിക പ്രവർത്തകരെയായിരിക്കും നിർമാതാക്കൾ ഉദ്ദേശിക്കുന്നത്. ദിവസ വേതനക്കാരെക്കുറിച്ചല്ലെന്നാണ് മനസിലാക്കുന്നതെന്നും ബി.ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. നിർമാതാക്കളുടെ സംഘടനയുടെ കത്ത് ലഭിച്ചതിന് ശേഷം ഫെഫ്കയും ജനറൽ കൗൺസിലും ചർച്ച ചെയ്യും.ഇതിനു ശേഷം ഔദ്യോഗിക തീരുമാനം അറിയിക്കും. ഇന്നത്തെ ഓൺലൈൻ യോഗത്തിൽ പ്രാരംഭ ചർച്ചകൾ മാത്രമാണ് നടന്നതെന്നും ബി. ഉണ്ണികൃഷ്ണൻ അറിയിച്ചു.

ഇന്നലെയായിരുന്നു താരങ്ങളും സാങ്കേതിക പ്രവർത്തരും പ്രതിഫലം കുറയ്ക്കണമെന്ന് നിർമാതാക്കൾ ആവശ്യപെട്ടത്. നിർമാണ ചെലവ് പകുതിയായി കുറയ്ക്കാതെ സിനിമ ചെയ്യില്ലെന്നും വിഷയം ഫെഫ്ക ഉൾപ്പടെയുള്ള സംഘടനകളുമായി ചർച്ച നടത്തുമെന്നും കെ.എഫ്.പി.എ അറിയിച്ചിരുന്നു.

ABOUT THE AUTHOR

...view details