എറണാകുളം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതി റിമാൻഡില്‍ കഴിയുന്ന കാക്കനാട് ജയിലിലെത്തിയാണ് കന്‍റോണ്‍മെന്‍റ് സിഐ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ സ്വർണക്കടത്ത് കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സ്വപ്നയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് കോടതിയെ സമീപിക്കും.
വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്; സ്വപ്‌ന സുരേഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി - സ്വര്‍ണക്കടത്ത്
കസ്റ്റംസ്, എൻ.ഐ.എ, എൻഫോഴ്‌സ്‌മെന്‍റ് തുടങ്ങിയ മൂന്ന് കേന്ദ്ര ഏജൻസികളാണ് സ്വപ്നയെ ഇതുവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്തത്. ഇതിന് പിന്നാലെയാണ് കേരള പൊലീസിന്‍റെ കേസ്.
സ്വപ്ന വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയെന്ന കെഎസ്ഐടിഎൽ എംഡി ഡോ. ജയശങ്കർ പ്രസാദിന്‍റെ പരാതി കന്‍റോണ്‍മെന്‍റ് അസിസ്‌റ്റന്‍റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. സ്വപ്നയ്‌ക്കെതിരെയും സ്വപ്നയെ നിയമിച്ച പിഡബ്ല്യുസി, സ്വപ്നയെ തെരഞ്ഞെടുത്ത വിഷൻ ടെക്നോളജി എന്നീ സ്ഥാപനങ്ങൾക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. വ്യാജരേഖ, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്. കസ്റ്റംസ്, എൻ.ഐ.എ , എൻഫോഴ്‌സ്‌മെന്‍റ് തുടങ്ങിയ മൂന്ന് കേന്ദ്ര ഏജൻസികളാണ് സ്വപ്നയെ ഇതുവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്തത്. ഇതിന് പിന്നാലെയാണ് കേരള പൊലീസും സ്വപ്നയെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കങ്ങൾ തുടങ്ങിയത്