ക്ഷേത്രഭൂമികളിലെ കയ്യേറ്റം ഒഴിപ്പിക്കും: എ പത്മകുമാര്‍ - എ പത്മകുമാര്‍
കീഴില്ലം മഹാദേവ ക്ഷേത്രത്തില്‍ ഹാള്‍, ശുചിമുറി സമുച്ചയം, മാലിന്യ സംസ്കരണ പ്ലാന്‍റ് എന്നിവ സ്ഥാപിക്കും.
കൊച്ചി: ശബരിമലയിലേതടക്കമുള്ള ദേവസ്വം വക ക്ഷേത്രഭൂമികളിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍. പെരുമ്പാവൂര്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തിന്‍റെ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. അയ്യപ്പഭക്തരുടെ ഇടത്താവളമായ കീഴില്ലം മഹാദേവ ക്ഷേത്രത്തില്‍ ഹാള്‍, ശുചിമുറി സമുച്ചയം, മാലിന്യ സംസ്കരണ പ്ലാന്‍റ് എന്നിവ സ്ഥാപിക്കും. ഇരിങ്ങോള്‍ കാവിലെ കയ്യേറ്റം തടയാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പെരുമ്പാവൂരിലെ ക്ഷേത്ര ഉപദേശക സമിതികളുമായി എ പത്മകുമാര്‍ ചര്‍ച്ച നടത്തി.