എറണാകുളം: എറണാകുളം ജില്ലയിലെ ടെക്സ്റ്റൈൽ, ജ്വല്ലറി സ്ഥാപനങ്ങൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തനാനുമതി നൽകാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ട്രിപ്പിൾ ലോക്ക്ഡൗണ്‍ തീരുന്നത് വരെ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. സംസ്ഥാന സർക്കാർ ടെക്സ്റ്റൈൽ, ജ്വല്ലറി സ്ഥാപനങ്ങൾക്ക് എല്ലാ ദിവസവും പ്രവർത്തനാനുമതി നൽകിയെങ്കിലും ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗണ്‍ നിലനിൽക്കുന്നതിനാലാണ് ഒന്നിടവിട്ട ദിവസങ്ങളിലായി പരിമിതപ്പെടുത്തിയത്.
എറണാകുളത്ത് ടെക്സ്റ്റൈല്‍, ജ്വല്ലറി സ്ഥാപനങ്ങള്‍ക്ക് ആഴ്‌ചയില്‍ മൂന്ന് ദിവസം പ്രവര്‍ത്തനാനുമതി - ernakulam textile shop latest news
തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി. എന്നാല്‍ സന്ദര്‍ശകരെ ഒഴിവാക്കി ഓണ്‍ലൈനിലൂടെ പ്രവര്‍ത്തിക്കണം.
എറണാകുളത്ത് ടെക്സ്റ്റൈല്‍ ജ്വല്ലറി സ്ഥാപനങ്ങള്‍ക്ക് ആഴ്‌ചയില്‍ മൂന്ന് ദിവസം പ്രവര്‍ത്തനാനുമതി
Also read:കേരളം ആഗോളത്തലത്തിൽ കൊവിഡ് മരണനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം; കലക്ടർ എസ് സുഹാസ്
പരമാവധി കുറവ് ജീവനക്കാരെ ഉപയോഗിച്ചാവണം പ്രവർത്തനം. സന്ദർശകരെ അനുവദിക്കില്ല. വീഡിയോ കോൾ പോലുള്ള ഓൺ ലൈൻ സംവിധാനങ്ങളിലൂടെ ഉപഭോക്താക്കൾക്ക് ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കാം. ഇവ സ്ഥാപനങ്ങൾ വീടുകളിൽ എത്തിച്ചു നൽകും. കൊവിഡ് രോഗ സ്ഥിരീകരണ നിരക്ക് ഉയർന്ന പഞ്ചായത്തുകളിൽ മൊബൈൽ പരിശോധനാ സംഘങ്ങളെ ഉൾപ്പെടുത്തി കൊവിഡ് പരിശോധന ഊർജിതമാക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.