എറണാകുളം:പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിന്‍റെ പൊലീസ് ബന്ധത്തെ കുറിച്ച് സൂചന നൽകി പൊലീസ് സംഘടനയുടെ സമ്മേളന പ്രമേയം. പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ എറണാകുളം ജില്ലാ റൂറൽ സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.
ജോലിയുടെ ഭാഗമായി പലതരത്തിലുളള ആളുകളുമായി പൊലീസിന് ഇടപഴകേണ്ടിവരും. ഇക്കൂട്ടത്തിൽ കളള നാണയങ്ങളുമുണ്ടാകാം. അത്തരക്കാരെ തക്ക സമയത്ത് തിരിച്ചറിയാൻ ഉദ്യോഗസ്ഥർക്ക് കഴിയണമെന്നും ഇല്ലങ്കിൽ വീഴ്‌ചകൾക്ക് വലിയ വില കൊടുക്കേണ്ടിവരുമെന്നും പ്രമേയം മുന്നറിയിപ്പ് നൽകുന്നു.