എറണാകുളം:ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ മോക്ക് പോൾ നടത്തി. പഞ്ചായത്തുകളിൽ ഉപയോഗിക്കുന്ന മൾട്ടി പോസ്റ്റ് ഇ.വി.എം മെഷീനുകൾ ഉപയോഗിച്ചുള്ള മോക്ക് പോളാണ് പൂർത്തിയാക്കിയത്. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ. ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലാണ് മോക്ക് പോൾ പൂർത്തിയാക്കിയത്.
തദ്ദേശ തെരഞ്ഞെടുപ്പ്; മോക്ക് പോള്‍ നടത്തി
അമ്പത് വോട്ടിംഗ് യന്ത്രങ്ങളാണ് മോക്ക് പോളിങ്ങിന് ഉപയോഗിച്ചത്. തിങ്കളാഴ്ച മുതൽ മുൻസിപാലിറ്റികളിലേക്കുള്ള യന്ത്രങ്ങളുടെ പരിശോധന തുടങ്ങുമെന്ന് ഡെപ്യൂട്ടി കലക്ടർ പ്രദീപ് പി.എ പറഞ്ഞു
അമ്പത് വോട്ടിംഗ് യന്ത്രങ്ങളാണ് മോക്ക് പോളിങ്ങിന് ഉപയോഗിച്ചത്. തിങ്കളാഴ്ച മുതൽ മുൻസിപാലിറ്റികളിലേക്കുള്ള യന്ത്രങ്ങളുടെ പരിശോധന തുടങ്ങുമെന്ന് ഡെപ്യൂട്ടി കലക്ടർ പ്രദീപ് പി.എ പറഞ്ഞു. കൺട്രോൾ യൂണിറ്റ് ഓൺ ചെയ്ത ശേഷം മൂന്ന് ബാലറ്റ് യൂണിറ്റുകളിലും ഇഷ്ട്ടമുള്ള സ്ഥാനാർഥിയുടെ പേരിന് നേരെയുള്ള ബട്ടൺ അമർത്തി ബീപ്പ് ശബ്ദം വരുന്നതോടെയാണ് വോട്ട് രേഖപ്പെടുത്തി കഴിയുക. ഒരു ബാലറ്റ് യൂണിറ്റിൽ 15 സ്ഥാനാർഥികളുടെ പേര് രേഖപ്പെടുത്താനുള്ള സ്ഥലമാണ് ബാലറ്റ് യൂണിറ്റിലുള്ളത്. ജില്ലയിൽ തെരെഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ അവസാന ഘട്ടത്തിലെത്തി. നാമനിർദ്ദേശ പത്രികകളുടെയും പോസ്റ്റൽ വോട്ടുകളുടെയും അച്ചടി പൂർത്തിയായി. ജില്ലയിൽ 82 പഞ്ചായത്തുകൾ, 14 ബ്ലോക്ക് പഞ്ചായത്തുകൾ, 13 മുൻസിപാലിറ്റികളിലേക്കും ഒരു കോർപ്പറേഷനിലേക്കുമാണ് ജില്ലയില്‍ തെരെഞ്ഞെടുപ്പ് നടക്കുന്നത്.