റോഡല്ലിത് തോട്; ശാപമോക്ഷം കാത്ത് പെരുമ്പാവൂർ മണ്ണൂർ - പോഞ്ഞാശ്ശേരി റോഡ് - തോടായി റോഡ്
പത്ത് മിനിട്ട് ഇടവിട്ട് ബസ് സർവീസ് ഉണ്ടായിരുന്ന ഈ റൂട്ടിൽ ഇന്ന് ഒരു ബസ് പോലും സർവീസ് നടത്തുന്നില്ല.
എറണാകുളം:ദുരിത യാത്രയുടെ പര്യായമായി മാറിയിരിക്കുകയാണ് മണ്ണൂർ- പോഞ്ഞാശേരി റോഡിലൂടെയുള്ള യാത്ര. വർഷങ്ങളായി അനുഭവിക്കുന്ന ഈ ദുരിതത്തിൽ നിന്നും ഇനിയൊരു മോചനം ഉണ്ടാകുമെന്ന പ്രതീക്ഷ പോലുമില്ലാതെയാണ് ഈ നാട്ടുകാർ ജീവിക്കുന്നത്. പത്ത് മിനിട്ട് ഇടവിട്ട് ബസ് സർവീസ് ഉണ്ടായിരുന്ന ഈ റൂട്ടിൽ ഇന്ന് ഒരു ബസ് പോലും സർവീസ് നടത്തുന്നില്ല. നിവൃത്തികേടു കൊണ്ട് മാത്രം സഞ്ചരിക്കേണ്ടി വരുന്ന കുറച്ച് ടുവീലർ യാത്രക്കാരും ചെറുവാഹനങ്ങളിൽ യാത്ര ചെയ്യുന്നവരും ജീവൻ പണയപ്പെടുത്തികൊണ്ടാണ് ഇത് വഴി പോകുന്നത്. അപകടങ്ങളിൽ പെട്ട് പരിക്കേല്‍ക്കുന്നത് പുതുമയല്ലാതായിരിക്കുന്നു. രാഷ്ട്രീയ പാർട്ടികൾ പരസ്പരം പഴിചാരുന്നതല്ലാതെ റോഡ് നവീകരണത്തിന് മുൻകൈ എടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.