കേരളം

kerala

ETV Bharat / city

എറണാകുളത്ത് 72 പേര്‍ക്ക് കൊവിഡ്; 63 സമ്പര്‍ക്കരോഗികള്‍ - കൊവിഡ് വാര്‍ത്തകള്‍

ജില്ലയിൽ രോഗം ബാധിച്ച് ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 836 ആയി.

ernakulam covid update  ernakulam news  covid news  എറണാകുളം കൊവിഡ് വാര്‍ത്തകള്‍  കൊവിഡ് വാര്‍ത്തകള്‍  എറണാകുളം വാര്‍ത്തകള്‍
എറണാകുളത്ത് 72 പേര്‍ക്ക് കൊവിഡ്; 63 സമ്പര്‍ക്കരോഗികള്‍

By

Published : Jul 20, 2020, 9:07 PM IST

എറണാകുളം: ജില്ലയിൽ കൊവിഡ് സമ്പർക്ക വ്യാപനത്തിൽ കുറവില്ല. ഇന്ന് രോഗം സ്ഥിരീകരിച്ച 72ല്‍ 63 പേർക്കും രോഗം പകർന്നത് സമ്പർക്കത്തിലൂടെയാണ്. ഇതിൽ ആറു പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. രോഗം ബാധിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണം വർധിക്കുന്നതും ആശങ്കയുണർത്തുന്നു. നാല് ആരോഗ്യ പ്രവർത്തകർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി എത്തിയ ഒമ്പത് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ചെല്ലാനം ക്ലസ്റ്ററിൽ 19 പേർക്കും ആലുവ ക്ലസ്റ്ററിൽ പത്തു പേർക്കും രോഗം സ്ഥിരീകരിച്ചു. കീഴ്മാട് ക്ലസ്റ്ററിൽ രണ്ട് പേർക്ക് മാത്രമാണ് രോഗബാധയുണ്ടായത്. അഞ്ച് നാവികർക്കും രോഗം കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ജില്ലയിൽ രോഗം ബാധിച്ച് ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 836 ആയി.

നിയന്ത്രണങ്ങളുടെ ഭാഗമായി കഴിഞ്ഞ ഇരുപത് ദിവസമായി അടഞ്ഞുകിടക്കുന്ന എറണാകുളം മാർക്കറ്റ് നാളെ മുതൽ തുറന്ന് പ്രവർത്തിക്കും. ജില്ലാ ഭരണകൂടം കർശന നിയന്ത്രണങ്ങളോടെയാണ് പ്രവർത്തനാനുമതി നൽകിയത്. മാർക്കറ്റിലെ പകുതി കടകൾ മാത്രമായിരിക്കും ഒരേ സമയം തുറക്കുക. പഴം പച്ചക്കറി കടകൾ രാവിലെ ഏഴ് മുതൽ പതിനൊന്ന് മണി വരെ മാത്രമാണ് പ്രവർത്തിക്കുക. മാർക്കറ്റിൽ ചരക്ക് ഇറക്കുന്ന ജോലികൾ പുലർച്ചെ മൂന്ന് മണിക്ക് തുടങ്ങി ഏഴ് മണിക്കുള്ളിൽ പൂർത്തിയാക്കണമെന്നാണ് നിർദേശം. എറണാകുളം മാർക്കറ്റിലെ ഒരു വ്യാപാരി കൊവിഡ് ബാധിച്ച് മരിക്കുകയും നിരവധി പേർക്ക് രോഗം പകരുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് മാർക്കറ്റ് അടച്ചു പൂട്ടിയത്.

ABOUT THE AUTHOR

...view details