കേരളം

kerala

ETV Bharat / city

പത്ത് ദിവസത്തിനകം റോഡുകളിലെ കുഴികൾ അടയ്‌ക്കാൻ നിർദേശം നല്‍കിയിരുന്നു ; ഹൈക്കോടതി വിമര്‍ശനത്തില്‍ പ്രതികരണവുമായി രേണു രാജ് - രേണു രാജ് ഹൈക്കോടതി വിമർശനം

റോഡുകളുടെ ദുരവസ്ഥയില്‍ ജില്ല കലക്‌ടര്‍മാര്‍ നടപടി എടുക്കാത്തതിനെതിരെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെയാണ് ജില്ല കലക്‌ടർ രേണു രാജിന്‍റെ പ്രതികരണം

ഹൈക്കോടതി വിമർശനം  റോഡുകളിലെ കുഴി ഹൈക്കോടതി വിമര്‍ശനം  റോഡുകളിലെ കുഴികൾ അടയ്ക്കാൻ നിർദേശം  റോഡുകളുടെ ദുരവസ്ഥ  സ്‌കൂള്‍ അവധി രേണു രാജ്  renu raj on pathetic condition of road  pathetic condition of road  ernakulam collector on pathetic condition of road  renu raj on hc criticism  renu raj on school holiday controversy  renu raj  രേണു രാജ്  രേണു രാജ് ഹൈക്കോടതി വിമർശനം  എറണാകുളം കലക്‌ടര്‍ ഹൈക്കോടതി വിമര്‍ശനം
പത്ത് ദിവസത്തിനകം റോഡുകളിലെ കുഴികൾ അടയ്‌ക്കാൻ നിർദേശം നല്‍കിയിരുന്നു ; ഹൈക്കോടതി വിമര്‍ശനത്തില്‍ പ്രതികരണവുമായി രേണു രാജ്

By

Published : Aug 10, 2022, 6:34 PM IST

Updated : Aug 10, 2022, 8:50 PM IST

എറണാകുളം:എറണാകുളം ജില്ലയിലെ റോഡുകളുടെ ദുരവസ്ഥയില്‍ ഹൈക്കോടതി വിമര്‍ശനത്തില്‍ പ്രതികരണവുമായി ജില്ല കലക്‌ടര്‍ രേണു രാജ്. റോഡ് അപകടവുമായി ബന്ധപ്പെട്ട് വിമർശനമുയർന്നതിന് പിന്നാലെ റോഡുകളിലെ കുഴികൾ അടയ്‌ക്കാൻ നിർദേശം നൽകിയിരുന്നുവെന്ന് രേണു രാജ് വ്യക്തമാക്കി. റോഡുകളുടെ ദുരവസ്ഥയില്‍ ജില്ല കലക്‌ടര്‍മാര്‍ നടപടി എടുക്കാത്തതെന്താണെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.

നെടുമ്പാശ്ശേരിയിലെ റോഡപകടവുമായി ബന്ധപ്പെട്ട് വിമർശനമുയർന്ന സാഹചര്യത്തിൽ തന്നെ നടപടികൾ സ്വീകരിച്ചിരുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, പൊതുമരാമത്ത് വകുപ്പ്, ദേശീയപാത അതോറിറ്റി എന്നിവരുമായി ബന്ധപ്പെട്ട് റോഡുകളുടെ നിലവിലെ സാഹചര്യം സംബന്ധിച്ച് റിപ്പോർട്ട് തേടുകയും പത്ത് ദിവസത്തിനകം റോഡുകളിലെ കുഴികൾ അടയ്‌ക്കാൻ നിർദേശം നൽകിയിരുന്നുവെന്നും കലക്‌ടര്‍ വ്യക്തമാക്കി. ഇതിനിടെയാണ് കുഴിയടയ്‌ക്കുന്നതിലെ അപാകതകൾ സംബന്ധിച്ച വാർത്തകൾക്ക് പിന്നാലെ വിഷയത്തിൽ കോടതി ഇടപെട്ടത്.

എറണാകുളം ജില്ല കലക്‌ടർ രേണു രാജ് മാധ്യമങ്ങളെ കാണുന്നു

Read more: റോഡിലെ അറ്റകുറ്റപ്പണി ഒരാഴ്‌ചക്കകം പൂര്‍ത്തിയാക്കണം: ഹൈക്കോടതി, കലക്‌ടര്‍മാര്‍ക്കും രൂക്ഷ വിമര്‍ശനം

റിപ്പോര്‍ട്ട് സമര്‍പ്പിച്ചു:എറണാകുളം ജില്ലയിലെ റോഡുകളെ കുറിച്ചുളള റിപ്പോർട്ട്‌ ഹൈക്കോടതിക്ക് സമർപ്പിച്ചിട്ടുണ്ട്. കോടതി നിർദേശപ്രകാരം റോഡുകളിലെ കുഴികളെ സംബന്ധിച്ചും അത് പരിഹരിക്കുന്നതിന് വേണ്ടി നടക്കുന്ന പ്രവർത്തനങ്ങളെ കുറിച്ചും റിപ്പോർട്ട് നൽകിയിട്ടുണ്ട്. പ്രാഥമികമായ പരിശോധനയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.

പിഡബ്ല്യുഡിയുടെയും എൻഎച്ച്‌ഐയുടെയും പ്രവർത്തനങ്ങളെ കുറിച്ചും കോടതിക്ക് വിവരം നൽകിയിട്ടുണ്ട്. ജില്ല ഭരണകൂടം പറയേണ്ട കാര്യങ്ങളും അറിയിച്ചു. അതേസമയം, റിപ്പോർട്ടിൽ അന്തിമ തീരുമാനം ഉള്‍പ്പെടുത്തിയിട്ടില്ലെന്നും കലക്‌ടർ വ്യക്തമാക്കി.

ഈ വിഷയത്തിൽ കോടതിയുടെ നിർദേശമനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കും. റോഡുകളുടെ അവസ്ഥയുടെ ദീർഘകാല മേൽനോട്ടത്തിന് പര്യാപ്‌തമായ നയം സംസ്ഥാന തലത്തിൽ ഉണ്ടാകേണ്ടതുണ്ട്. റോഡ് പ്രശ്‌നങ്ങളിൽ ഇടപെടാൻ കലക്‌ടര്‍ക്ക് അധികാരമുണ്ടെങ്കിലും നിയമത്തെ അടിസ്ഥാനമാക്കി മാത്രമേ പ്രവർത്തിക്കാൻ കഴിയുകയുള്ളൂവെന്നും കലക്‌ടർ പറഞ്ഞു.

Also read: ദേശീയ പാതയിലെ കുഴിയടയ്ക്കൽ: അടിയന്തരമായി പരിശോധിക്കാൻ കലക്‌ടർമാർക്ക് ഹൈക്കോടതി നിർദേശം

അവധി പ്രഖ്യാപനത്തില്‍ തെറ്റുപറ്റിയിട്ടില്ല:സ്‌കൂളുകൾക്ക് വൈകി അവധി പ്രഖ്യാപിച്ചതിനെ തുടർന്നുണ്ടായ വിമർശനങ്ങളെ ഉൾക്കൊള്ളുന്നുവെന്നും കലക്‌ടര്‍ പറഞ്ഞു. അത്തരത്തിൽ അവധി പ്രഖ്യാപിച്ചത് കുട്ടികളുടെ സുരക്ഷ കൂടി പരിഗണിച്ചാണെന്നും അതിൽ തെറ്റുപറ്റിയെന്ന് കരുതുന്നില്ലെന്നും രേണു രാജ് പറഞ്ഞു.

അന്നത്തെ ദിവസം ആദ്യം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നില്ല. രണ്ട് മണിക്കൂറിന് ശേഷം റെഡ് അലർട്ട് കൂടി പ്രഖ്യാപിച്ചതോടെ അവധി നൽകുകയായിരുന്നു. ഇത്തരം വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധയോടെ തുടർന്ന് പ്രവർത്തിക്കുമെന്നും കലക്‌ടര്‍ പറഞ്ഞു.

Read more: എറണാകുളത്ത് അവധി പ്രഖ്യാപനം രാവിലെ എട്ട് മണിക്ക് ശേഷം: കലക്ടര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം

മഴ കുറഞ്ഞതോടെ പ്രളയ ഭീഷണി ഒഴിഞ്ഞിട്ടുണ്ട്. രണ്ട് ദിവസത്തിനകം ഡാമുകളിൽ നിന്ന് പെരിയാറിലേക്ക് തുറന്നുവിടുന്ന ജലത്തിന്‍റെ അളവ് കുറയ്‌ക്കും. ഇടമലയാർ ഡാമിലേക്ക് ഒഴുകി വരുന്ന ജലത്തിന്‍റെ അളവ് കുറഞ്ഞിട്ടുണ്ടന്നും രേണു രാജ് വ്യക്തമാക്കി. എറണാകുളം ജില്ല കലക്‌ടറായി ചുമതലയേറ്റ ശേഷം ആദ്യമായി പ്രസ് ക്ലബ് സംഘടിപ്പിച്ച 'മീറ്റ് ദി പ്രസ്' പരിപാടിയിൽ സംസാരിക്കുകയായിരുന്നു രേണു രാജ്.

Last Updated : Aug 10, 2022, 8:50 PM IST

ABOUT THE AUTHOR

...view details