എറണാകുളം: തിരുവനന്തപുരം നഗരത്തിലെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിത താമസ സൗകര്യമൊരുക്കുന്ന ‘എന്‍റെ കൂട്’ പദ്ധതിക്ക് എറണാകുളത്ത് തുടക്കം. സംസ്ഥാന വനിത ശിശു വികസന വകുപ്പിന്‍റെ കീഴിൽ കാക്കനാട് ഐ.എം.ജി ജംങ്ഷന് സമീപം നിര്‍ഭയ കെട്ടിടത്തിന്‍റെ ഒന്നാം നിലയിലാണ് എൻ്റെ കൂട് പ്രവര്‍ത്തനമാരംഭിക്കുന്നത്.
പരീക്ഷകള്‍, അഭിമുഖം, ചികിത്സ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി എത്തി അന്നുതന്നെ മടങ്ങാൻ സാധിക്കാത്ത വനിതകള്‍ക്ക് എൻ്റെ കൂടില്‍ താമസിക്കാം. ജില്ലയുടെ ഭരണ സിരാകേന്ദ്രം എന്നതിനു പുറമെ ഇൻഫോപാര്‍ക്ക്, പ്രത്യേക സാമ്പത്തിക മേഖല, വിവിധ വ്യവസായ കേന്ദ്രങ്ങള്‍ എന്നിവ കാക്കനാട് സ്ഥിതി ചെയ്യുന്നതിനാല്‍ നിരവധി സ്ത്രീകള്‍ക്ക് ഈ കേന്ദ്രത്തിന്‍റെ സൗകര്യം ഉപയോഗപ്പെടുത്താൻ കഴിയും.