എറണാകുളം: ആലുവയിൽ വൻ മയക്ക് മരുന്ന് വേട്ട. എംഡിഎംഎ മയക്കുമരുന്നുമായി രണ്ട് പേർ ആലുവ റെയിൽവെ സ്റ്റേഷനിൽ പിടിയിൽ. കൊടുങ്ങല്ലൂർ സ്വദേശികളായ രാഹുൽ, സൈനുൽ ആബിദ് എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്‌തത്. ട്രെയിന്‍ മാർഗം ഡൽഹിയിൽ നിന്നും എത്തിച്ച മൂന്ന് കിലോ എംഡിഎംഎയാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്.
അതിമാരകമായ സിന്തറ്റിക്ക് വിഭാഗത്തിൽ വരുന്ന ഈ മയക്കുമരുന്നിന് മൂന്ന് കോടിയോളം രൂപ വില വരും. എക്സൈസ് ഇൻ്റലിജൻസ് വിഭാഗം ഇൻസ്പെക്‌ടര്‍ മനോജ് കുമാറിൻ്റെ നേതൃത്വത്തിൽ ആണ് പരിശോധന നടത്തിയത്. പാനി പൂരി, ഫ്രൂട്ട് ജ്യൂസ് എന്നിവയുടെ പാക്കറ്റുകളിലാണ് മയക്കുമരുന്ന് ഒളിപ്പിച്ച് കടത്തിയത്.