കൊച്ചി: മയക്കുമരുന്ന് വിപണന സംഘത്തിലെ പ്രധാന കണ്ണികളായ രണ്ട് യുവാക്കളെ മാരക ലഹരി ഗുളികകളുമായി ആലുവ റേഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
ആലുവയിൽ ലഹരി ഗുളികകളുമായി രണ്ട് പേർ പിടിയിൽ - drug
ആലുവ സ്വദേശികളായ ശിവപ്രസാദ്, മൻവിൻ എന്നിവരാണ് ആലുവ റേഞ്ച് എക്സൈസ് ഷാഡോ ടീമിന്‍റെ പിടിയിലായത്.
ആലുവ കടുങ്ങല്ലൂരില്‍ ചാമുണ്ഡി എന്ന് വിളിക്കുന്ന ശിവപ്രസാദ്, ആലുവ കണിയാംകുന്ന്കരയിൽ ജൂനിയർ റാംബോ എന്ന് വിളിക്കുന്ന മൻവിൻ എന്നിവരെയാണ് ആലുവ റേഞ്ച് എക്സൈസ് ഷാഡോ ടീം പിടികൂടിയത്.
മാനസിക വിഭ്രാന്തിയുള്ളവര്‍ക്ക് നൽകുന്ന 90 ഗുളികകളാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. തമിഴ്നാട്ടിലെ സേലത്ത് നിന്ന് 10 ഗുളികകള്‍ അടങ്ങുന്ന ഒരു സ്ട്രിപ്പ് 100 രൂപയ്ക്കാണ് ഇവര്‍ വാങ്ങുന്നത്. വൻതോതിൽ വാങ്ങുന്ന ഈ ഗുളികകള്‍ ഇവർ ആലുവയിലും പരിസരങ്ങളിലും 500 രൂപയ്ക്കാണ് ആവശ്യക്കാർക്ക് മറിച്ച് വില്‍ക്കുന്നത്. ആവശ്യക്കാർ പറയുന്ന സ്ഥലങ്ങളിൽ ലഹരി എത്തിച്ച് നല്‍കുന്നതിനാല്‍ വിദ്യാർഥികള്‍ മുതല്‍ വീട്ടമ്മമാര്‍ വരെയുള്ളവര്‍ ഇവരുടെ ഉപഭോക്താക്കളാണ്.