കേരളം

kerala

ETV Bharat / city

വാരപ്പെട്ടിയിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതം - varappetti kothamangalam

പനി ബാധിത മേഖലയിലെ വീടുകളിൽ തഹസിൽദാർ സന്ദർശനം നടത്തി

ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനം  വാരപ്പെട്ടിയിൽ ഡെങ്കിപ്പനി  ഉണർവ്വ് 2020  തഹസിൽദാർ  സമഗ്ര ആരോഗ്യ ജാഗ്രത പദ്ധതി  dengue fever varppetti  varappetti kothamangalam  varappetti panchayat
ഡെങ്കിപ്പനി പ്രതിരോധം

By

Published : Apr 24, 2020, 11:12 AM IST

Updated : Apr 24, 2020, 12:34 PM IST

കൊച്ചി: ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ കോതമംഗലം വാരപ്പെട്ടി പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. വീടുകള്‍ കയറി ബോധവല്‍ക്കരണവും പ്രതിരോധ മരുന്ന് വിതരണവും നടത്തി. എല്ലാ വാര്‍ഡുകളിലും ശുചീകരണവും കൊതുക് നശീകരണ പ്രവര്‍ത്തനവും ആരംഭിച്ചു. പഞ്ചായത്ത് അംഗങ്ങള്‍, ആരോഗ്യ വിഭാഗം ജീവനക്കാര്‍, കുടുബശ്രീ പ്രവർത്തകര്‍, ആശാ വർക്കർമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് "ഉണർവ്വ് 2020'' എന്ന പേരിൽ ആരംഭിച്ച സമഗ്ര ആരോഗ്യ ജാഗ്രത പദ്ധതി.

വാരപ്പെട്ടിയിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതം

പൊതു സ്ഥലങ്ങളും സ്ഥാപനങ്ങളും സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തില്‍ വൃത്തിയാക്കും. മൈലൂരില്‍ വീണ്ടും ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ മേഖലയിലെ വീടുകളിൽ തഹസിൽദാർ സന്ദർശിച്ചു. ലക്ഷം വീട് കോളനിയിലും സമീപ വീടുകളിലും കഴിഞ്ഞ ദിവസം വീണ്ടും രോഗം സ്ഥിരീകരിച്ചതോടെയാണ് സന്ദർശനം. സ്ഥിതി നിയന്ത്രണ വിധേയമാണെന്നും രോഗം പടരാതിരിക്കാന്‍ നടപടി ആരംഭിച്ചെന്നും തഹസില്‍ദാര്‍ പറഞ്ഞു.

Last Updated : Apr 24, 2020, 12:34 PM IST

ABOUT THE AUTHOR

...view details