എറണാകുളം : സ്‌കൂൾ വിദ്യാർഥിനികളെ ശുചിമുറിയിൽ കയറി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. പള്ളുരുത്തി എംഎൽഎ റോഡിൽ മംഗലത്ത് വീട്ടിൽ ഗഫൂറിനെയാണ്(35) ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്‌തത്. ജൂൺ ഇരുപതിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
ശുചിമുറിയിൽ ഒളിച്ചിരുന്ന് സ്‌കൂൾ വിദ്യാർഥിനികൾക്ക് നേരെ ലൈംഗികാതിക്രമം : ഒളിവിലായിരുന്ന പ്രതി പിടിയിൽ - വിദ്യാർഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ
പള്ളുരുത്തി എംഎൽഎ റോഡിൽ മംഗലത്ത് വീട്ടിൽ ഗഫൂറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്
കുട്ടികൾ ഉപയോഗിക്കുന്ന ശുചിമുറിയിൽ കയറി ഒളിച്ചിരുന്ന ഇയാൾ കുട്ടികളെ ഉപദ്രവിക്കുകയായിരുന്നു. കുട്ടികൾ ബഹളം വച്ചതിനെ തുടർന്ന് പ്രതി സംഭവ സ്ഥലത്ത് നിന്നും ഓടി ബൈക്കിൽ കയറി രക്ഷപ്പെട്ടു. പിന്നീട് ഒളിവിൽ പോയ പ്രതിയെ പള്ളുരുത്തിയിൽ നിന്നാണ് പിടികൂടിയത്.
എഴുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചതിന് അരൂർ സ്റ്റേഷനിൽ ഗഫൂറിനെതിരെ കേസുണ്ട്. ചെങ്ങമനാട് എസ്എച്ച്ഒ എസ്.എം പ്രദീപ് കുമാർ, എസ്.ഐമാരായ പി.ജെ കുര്യാക്കോസ്, എസ്.ഷെഫിൻ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.