കേരളം

kerala

ETV Bharat / city

പെരിയ ഇരട്ടക്കൊലപാതകം: കെ.വി. കുഞ്ഞിരാമന് ക്രൈംബ്രാഞ്ച് ക്ലീന്‍ ചിറ്റ് നല്‍കി - പെരിയ ഇരട്ടക്കൊലപാതകം: കെ.വി. കുഞ്ഞിരാമന് ക്രൈംബ്രാഞ്ച് ക്ലീന്‍ ചിറ്റ് നല്‍കി

പ്രതി സജി ജോര്‍ജിനെ കെ.വി.കുഞ്ഞിരാമന്‍ സഹായിച്ചതിന് തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്.

പെരിയ ഇരട്ടക്കൊലപാതകം: കെ.വി. കുഞ്ഞിരാമന് ക്രൈംബ്രാഞ്ച് ക്ലീന്‍ ചിറ്റ് നല്‍കി

By

Published : Sep 23, 2019, 7:22 PM IST

എറണാകുളം: പെരിയ ഇരട്ടക്കൊലപാതക കേസില്‍ മുന്‍ എം.എല്‍.എ കെ.വി. കുഞ്ഞിരാമന് ക്രൈംബ്രാഞ്ച് ക്ലീന്‍ ചിറ്റ് നല്‍കി. സി.പി.എം നേതൃത്വത്തിനെതിരായ ആരോപണങ്ങളില്‍ വസ്‌തുതയില്ലെന്നും പ്രതി സജി ജോര്‍ജിനെ കെ.വി.കുഞ്ഞിരാമന്‍ സഹായിച്ചതിന് തെളിവില്ലെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

വി.പി.പി. മുസ്തഫയുടെ പ്രസംഗത്തിനും തെളിവില്ലെന്നും സി.പി.എം ജില്ലാ നേതൃതത്വത്തിന് കല്യോട്ടെ കോണ്‍ഗ്രസുകാരുമായി വിരോധമുണ്ടെന്ന വാദം തെറ്റാണെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.

മുഖ്യപ്രതി പീതാംബരന്‍റെ വ്യക്തിവിരോധമാണ് പെരിയ ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചത്. മര്‍ദിച്ചതിലുള്ള വിരോധത്തില്‍ മുഖ്യപ്രതി അടുപ്പമുള്ള സി.പി.എം പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.

അതേസമയം കേസിലെ എട്ടാം പ്രതിയും സി.ഐ.ടി.യു പ്രവര്‍ത്തകനുമായ സുബീഷിനു വേണ്ടി കോടതിയില്‍ ഹാജരായത് അഡ്വ. ആളൂരാണ്. സംഭവം നടന്ന് ഏഴ് മാസങ്ങള്‍ക്ക് ശേഷം ജില്ലാ കോടതിയില്‍ സുബീഷ് സമര്‍പ്പിച്ച ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ടാണ് അഡ്വ.ആളൂര്‍ കോടതിയില്‍ ഹാജരായത്. കൊലയാളി സംഘത്തില്‍ ഉണ്ടായിരുന്നില്ലെന്നും സുബീഷിനെതിരെ തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞില്ലെന്നും ജാമ്യാപേക്ഷയില്‍ ഹാജരായ അഡ്വ. ആളൂര്‍ വാദിച്ചു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details