എറണാകുളം: കേന്ദ്ര നേതൃത്വത്തിന്‍റെ കർശന നിർദേശത്തെ തുടർന്ന് സിപിഎം സംസ്ഥാന സമിതിയിൽ നിന്ന് 13 പേരെ ഒഴിവാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴികെ 75 വയസ് പിന്നിട്ടവരെയാണ് ഒഴിവാക്കിയത്. മുഖ്യമന്ത്രി എന്ന നിലയ്ക്ക് പിണറായി വിജയന് പ്രത്യേക ഇളവ് നൽകുകയായിരുന്നു.
89 അംഗ സംസ്ഥാന സമിതിയിൽ ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്‍റ് എ.എ.റഹിം, സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താജെറോം, എം.എം.വർഗീസ്, എ.വി.റസൽ, ഇ.എൻ.സുരേഷ് ബാബു, സി.വി.വർഗീസ്, പനോളി വൽസൻ, രാജു എബ്രഹാം, കെ.അനിൽകുമാർ, വി.ജോയ്, ഒ.ആർ.കേളു, കെ.കെ.ലതിക, കെ.എൻ.ഗണഷ്, വി.പി.സാനു, കെ.എസ്.സലീഖ, പി.ശശി എന്നിവരാണ് സംസ്ഥാന സമിതിയിൽ പുതുതായി എത്തിയത്. മന്ത്രി ആർ.ബിന്ദു, ജോൺ ബ്രിട്ടാസ് എന്നിവർ ക്ഷണിതാക്കളായി ഉണ്ടാവും.
സംസ്ഥാന സെക്രട്ടേറിയറ്റിൽ എട്ട് പുതിയ അംഗങ്ങൾ
പി.എ.മുഹമ്മദ് റിയാസ്, പി.കെ.ബിജു, എം.സ്വരാജ്, സജി ചെറിയാൻ, വി.എൻ.വാസവൻ, കെ.കെ. ജയചന്ദ്രൻ, ആനാവൂർ നാഗപ്പൻ, പുത്തലത്ത് ദിനേശൻ എന്നിവരെ 17 അംഗ സംസ്ഥാന സെക്രട്ടേറിയറ്റിൽ പുതുതായി ഉൾപ്പെടുത്തി.
സംസ്ഥാന സമിതിയിൽനിന്ന് ഒഴിവാക്കിയവർ
1. വൈക്കം വിശ്വൻ (കോട്ടയം)
2. കെ.പി.സഹദേവൻ (കണ്ണൂർ)
3. പി.പി.വാസുദേവൻ (മലപ്പുറം)
4. ആർ.ഉണ്ണികൃഷ്ണപിള്ള (പത്തനംതിട്ട)