എറണാകുളം:കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനെതിരെ നടപടിയെടുത്തുവെന്ന വാർത്ത നിഷേധിച്ച് സി.പി.എം. സക്കീർ ഹുസൈൻ തന്നെയാണ് നിലവിൽ കളമശ്ശേരി ഏരിയാ സെക്രട്ടറിയെന്ന് എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹൻ പറഞ്ഞു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അന്വേഷണം നടക്കുന്നുവെന്നത് വസ്തുതയാണെന്നും അദ്ദേഹം പറഞ്ഞു.
സക്കീര്‍ ഹുസൈനെതിരെ നടപടിയെടുത്തിട്ടില്ലെന്ന് സി.പി.എം ജില്ലാ നേതൃത്വം - kalamassery area secretary zakir hussain
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സക്കീർ ഹുസൈനെതിരെ അന്വേഷണം തുടരുകയാണെന്ന് എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹൻ പറഞ്ഞു

സക്കീര്‍ ഹുസൈന്‍
സക്കീര്‍ ഹുസൈനെതിരെ നടപടിയെടുത്തിട്ടില്ലെന്ന് സി.പി.എം ജില്ലാ നേതൃത്വം
പ്രധാനപ്പെട്ട പാർട്ടി പ്രവർത്തകനെതിരെ നടപടി സ്വീകരിച്ചാൽ പരസ്യമായി അറിയിക്കുന്നതാണ് പാർട്ടിയുടെ രീതി. പാർട്ടി പ്രവർത്തകനെതിരെ പരാതി ലഭിച്ചാൽ അന്വേഷണം നടത്തും. ശരിയായ സമയത്ത് തീരുമാനമെടുക്കും. സംസ്ഥാന കമ്മിറ്റിയിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്യേണ്ട ഗുരുതരമായ പ്രശ്നങ്ങളില്ലെന്നും പരാതിയിൽ അന്വേഷണം തുടരുകയാണെന്നും സി.എൻ.മോഹനൻ വ്യക്തമാക്കി.
Last Updated : Jun 16, 2020, 1:56 PM IST