വ്യാജ ഫോണ്‍ കോള്‍; സിപിഎം നേതാവ് വെട്ടിലായി - വ്യാജ ഫോണ്‍ കോള്‍
ട്രൂകോളറില്‍ എറണാകുളം എഡിഎം എന്ന പേര് വ്യാജമായി നല്‍കിയാണ്
കൊച്ചി:വ്യാജ ഫോണ്‍കോള്‍ തട്ടിപ്പ് നടത്തിയ സിപിഎം ബ്രഞ്ച് സെക്രട്ടറി വെട്ടിലായി. എറണാകുളം അഡീഷണല്‍ ജില്ല മജിസ്ട്രേറ്റിന്‍റെ പേരില്‍ വ്യാജ നമ്പര്‍ ഉണ്ടാക്കി തട്ടിപ്പ് നടത്താന്‍ ശ്രമിച്ച സിപിഎം കാക്കനാട് കലക്ട്രേറ്റ് ബ്രാഞ്ച് സെക്രട്ടറി ശ്യാംകുമാറിനെതിരെയാണ് പരാതി.
കഴിഞ്ഞ മാസം 29 നാണ് സംഭവം. കൊച്ചിയിലെ പ്രമുഖ അമ്യൂസ്മെന്‍റ് പാര്‍ക്കിലേക്ക് എറണാകുളം അഡീഷണല്‍ ജില്ല മജിസ്ട്രേറ്റിന്‍റെ പേരില്‍ വ്യാജ ഫോണ്‍കോള്‍ വരുന്നത്. തന്‍റെ ബന്ധുക്കള്‍ വരുമെന്നും, അവര്‍ക്ക് സൗജന്യ പാസ് കൊടുക്കണമെന്നായിരുന്നു ആവശ്യം. ട്രൂകോളറില്‍ എറണാകുളം എംഡിഎം എന്ന പേരായിരുന്നു കാണിച്ചിരുന്നത്.
രണ്ടു ദിവസത്തിന് ശേഷം കലക്ടറേറ്റില്‍ എത്തിയ അമ്യൂസ്മെന്റ് പാര്‍ക്കിലെ ജീവനക്കാരന്‍ എഡിഎമ്മിനോട് നേരിട്ട് സംസാരിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. എഡിഎം ഇങ്ങനെ വിളിച്ചിട്ടില്ല എന്ന് ജീവനക്കാരനോട് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പാര്‍ക്കിലേക്ക് ശ്യാം കുമാറിനെ കണ്ടെത്തുകയായിരുന്നു. തന്‍റെ ഔദ്യോഗിക സ്ഥാനം വ്യാജമായി ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ വ്യക്തിക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് എഡിഎം കെ.ചന്ദ്രശേഖരന്‍ നായര്‍ തൃക്കാക്കര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ സംഭവം ഒതുക്കി തീര്‍ക്കാന്‍ സിപിഎം ഇടപെട്ട് ശ്രമം നടത്തുന്നതായാണ് സൂചന.