കേരളം

kerala

ETV Bharat / city

ഐജി ഓഫീസിലേക്ക് നടത്തിയ സിപിഐ മാർച്ചിൽ സംഘർഷം - ഐജി

ഞാറയ്ക്കൽ സി ഐ മുരളിയെ സസ്പെന്‍റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്

സിപിഐ മാർച്ചിൽ സംഘർഷം

By

Published : Jul 23, 2019, 4:55 PM IST

Updated : Jul 23, 2019, 5:07 PM IST

കൊച്ചി: ഞാറയ്ക്കൽ സി ഐ മുരളിയെ സസ്പെന്‍റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാർച്ചിൽ സംഘർഷം. എൽദോ എബ്രഹാം എംഎൽഎ ഉൾപ്പടെ നിരവധി പേർക്ക് പരുക്കേറ്റു. പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. പൊലീസ് നടത്തിയ ലാത്തി ചാർജിലാണ് എംഎൽഎക്ക് ഉൾപ്പടെയുള്ളവർക്ക് പരുക്കേറ്റത്.

ഐജി ഓഫീസിലേക്ക് നടത്തിയ സിപിഐ മാർച്ചിൽ സംഘർഷം

ഞാറയ്ക്കലിൽ സിപിഐ ജില്ലാ സെക്രട്ടറി പി രാജുവിനെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ ഞാറയ്ക്കൽ സിഐ അക്രമികൾക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചുവെന്നും ആരോപിച്ചും ക്രിമിനൽ സംഘങ്ങളെ സഹായിക്കുന്ന സിഐ മുരളിയെ സർവീസിൽ നിന്നും സസ്പെന്‍റ് ചെയ്യണമെന്നും ആരോപിച്ചാണ് സിപിഐ മാർച്ച് നടത്തിയത്. ഐജി ഓഫീസിനു മുന്നിൽ പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞു. തുടർന്ന് ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച സിപിഐ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിവീശുകയും ചെയ്‌തു.

ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച സിപിഐ പ്രവർത്തകർ
ഇതോടെ പൊലീസും പ്രവർത്തകരും തമ്മിൽ നേരിട്ട് ഏറ്റുമുട്ടുകയായിരുന്നു. എൽദോ എബ്രഹാം എംഎൽഎ, സിപിഐ ജില്ലാ നേതാക്കളായ ടി സി സൻജിത്ത്, കെ സുഗതൻ ഉൾപ്പടെ നിരവധി പ്രവർത്തകർക്ക് പരുക്കേറ്റു. പൊലീസ് തന്നെ മർദിച്ചുവെന്ന് എൽദോ എബ്രഹാം എംഎൽഎ പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി പി രാജു ഉൾപ്പടെ നേരിട്ട് ഇടപ്പെട്ട് പ്രവർത്തകരെ പിന്തിരിപ്പിച്ചതോടെയാണ് സംഘർഷത്തിന് അയവു വന്നത്.
പൊലീസ് ജല പീരങ്കി പ്രയോഗിച്ചു

സി ഐ മുരളിയെ സസ്പെന്‍റ് ചെയ്യുന്നത് വരെ സമരം തുടരുമെന്നും എംഎൽഎ ഉൾപ്പടെ സിപിഐ നേതാക്കളെയും പ്രവർത്തകരെയും മർദിച്ച പൊലീസ് നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നതായും സിപിഐ ജില്ലാ നേതാക്കൾ അറിയിച്ചു.

Last Updated : Jul 23, 2019, 5:07 PM IST

ABOUT THE AUTHOR

...view details