കേരളം

kerala

ETV Bharat / city

എന്തിനീ ക്രൂരത! പന്നിയെ പിടിക്കാൻ വച്ച പടക്കം കടിച്ച പശു പത്ത് മണിക്കൂറത്തെ യാതനക്കൊടുവിൽ ചത്തു - പെരുമ്പാവൂരിൽ പന്നിപ്പടക്കം കടിച്ച്‌ പശു ചത്തു

സംഭവത്തിൽ കോഴിക്കോട്ടുകുളങ്ങര ചിറങ്ങര വീട്ടിൽ ബഹന്നാനെ വനം വകുപ്പ് പിടികൂടി

COW DIE AFTER BITING CRACKERS IN PERUMBAVOOR  COW DIE BITING CRACKERS  പന്നിപ്പടക്കം കടിച്ച്‌ വായ തകർന്ന പശു ചത്തു  പെരുമ്പാവൂരിൽ പന്നിപ്പടക്കം കടിച്ച്‌ പശു ചത്തു  പന്നിപ്പടക്കം കടിച്ച പശു മരിച്ചു
പന്നിപ്പടക്കം കടിച്ച്‌ വായ തകർന്നു; പത്ത് മണിക്കൂർ നരകയാതനക്കൊടുവിൽ പശുവിന് ദാരുണാന്ത്യം

By

Published : Feb 8, 2022, 2:33 PM IST

എറണാകുളം:കാട്ടുപന്നിയെ പിടിക്കുന്നതിന് വച്ച പടക്കം കടിച്ച് മിണ്ടാപ്രാണിക്ക് ദാരുണാന്ത്യം. മേയ്ക്കപ്പാല വാവലുപാറ പുതുശ്ശേരി വീട്ടിൽ ബേബിയുടെ കറവപ്പശുവാണ് പന്നിപ്പടക്കം കടിച്ച് ഇന്നലെ രാത്രിയേടെ മരണത്തിന് കീഴടങ്ങിയത്. വേങ്ങൂർ പഞ്ചായത്തിൽ കോഴിക്കോട്ടുകുളങ്ങര ചിറങ്ങര വീട്ടിൽ യാക്കോബ് മകൻ ബഹന്നാൻ ആണ് പന്നിയെ പിടിക്കുന്നതിന് പടക്കം വച്ചത്. ഇയാളെ വനം വകുപ്പ് പിടികൂടി.

പശുവിന് അപകടം പറ്റിയതറിഞ്ഞ് ബഹന്നാനും, മകനും ബേബിയുടെ വീട്ടിലെത്തി 27000 രൂപക്ക് പശുവിനെ വാങ്ങി കേസ് കൊടുക്കുന്നത് ഒഴിവാക്കിയിരുന്നു. പശുവിനെ അറുക്കാൻ കൊണ്ടു പോകാൻ തയ്യാറെടുക്കുന്നതിനിടെ മുവാറ്റുപുഴ ദയ ഫൗണ്ടേഷൻ വിഷയത്തിൽ ഇടപെടുകയും, നിയമ നടപടികളുമായി മുന്നോട്ട് പോകുകയുമായിരുന്നു. ഇതിനിടയിൽ രാത്രി 8 മണിയോടെ 10 മണിക്കൂർ നേരത്തെ നരക യാതനക്കൊടുവിൽ പശു മരണത്തിന് കീഴടങ്ങി.

പന്നിപ്പടക്കം കടിച്ച്‌ വായ തകർന്നു; പത്ത് മണിക്കൂർ നരകയാതനക്കൊടുവിൽ പശുവിന് ദാരുണാന്ത്യം

40 വർഷമായി മൃഗങ്ങളെ വേട്ടയാടുന്നു

കഴിഞ്ഞ 40 വർഷമായി നിരന്തരം പടക്കം, കുടുക്ക്, തോക്ക് എന്നിവ ഉപയോഗിച്ച് വന്യ മൃഗങ്ങളെ വേട്ടയാടി പിടിക്കാറുള്ള ബഹന്നാൻ ആദ്യമായാണ് വനപാലകരുടെ പിടിയിലാകുന്നത്. 30 വർഷത്തോളമായി വനത്തിലും പുറത്തും പന്നി പടക്കം വച്ച് മൃഗങ്ങളെ പിടിച്ച് ഇറച്ചി ശേഖരിച്ച് വിറ്റ് ജീവിക്കുന്ന ബഹനാനെതിരെ കേസുകൾ നിലവിലുണ്ട്. തെളിവുകളുടെ അഭാവത്തിൽ എന്നും രക്ഷപ്പെടുന്ന ബഹന്നാൻ എതിരെ ഈ കേസിലും പരാതി പെടാൻ പശുവിൻ്റെ ഉടമ തയ്യാറായില്ല.

ALSO READ:പാലക്കാട് സ്‌കൂട്ടറിൽ കടത്താൻ ശ്രമിച്ച 12 ലിറ്റർ വിദേശമദ്യം പിടികൂടി

മൂന്ന് ദിവസം മുൻപ് പാണിയേലി കുത്തുങ്കൽ ഭാഗത്ത് ആൾത്താമസം ഇല്ലാത്ത പുരയിടത്തിൽ പന്നിയെ പിടികൂടാൻ ഇയാൾ പടക്കം വെച്ചിരുന്നു. കഴിഞ്ഞ ദിവസം ഇതിന് സമീപത്തുള്ള പുരയിടത്തിലെ കുളത്തിൽ നിന്ന് പന്നിയെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. പന്നി ചത്ത കാര്യം അറിഞ്ഞ് ഇയാൾ സംഭവസ്ഥലത്തെത്തിയെങ്കിലും വനം വകുപ്പ് എത്തുമെന്ന് അറിഞ്ഞതിനാൽ തിരിച്ച് പോയിരുന്നു.

കോടനാട് റെയിഞ്ച് ഓഫീസർ ധനിക് ലാൽ, മേയ്ക്കപ്പാല ഡിവൈആർഎഫ്ഒ അജയൻ കെആൽ, എസ്എഫ്ഒ രാജേന്ദ്രബാബു, ബിഎഫ്ഒമാരായ സതീഷ് ചന്ദ്രൻ, തമീം.കെ മുഹമ്മദ്, അനുരാജ്. ആർ എന്നിവരുടെ നേതൃത്വത്തിൽ ആണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കും.

ABOUT THE AUTHOR

...view details