കേരളം

kerala

ETV Bharat / city

ആലുവ മാര്‍ക്കറ്റില്‍ കടുത്ത നിയന്ത്രണങ്ങള്‍ - ആലുവ മാര്‍ക്കറ്റ്

കഴിഞ്ഞ വര്‍ഷം മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് നിരവധി പേര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു.

covid restriction news  covid restrictions in alua market  alua market news  ernakulam covid news  കൊവിഡ് വാര്‍ത്തകള്‍  ആലുവ മാര്‍ക്കറ്റ്  എറണാകുളം കൊവിഡ്
ആലുവ മാര്‍ക്കറ്റില്‍ കടുത്ത നിയന്ത്രണങ്ങള്‍

By

Published : Apr 18, 2021, 4:24 AM IST

എറണാകുളം: കഴിഞ്ഞ വർഷം ജില്ലയിലെ കൊവിഡ് വ്യാപനത്തിന്‍റെ പ്രധാന ഉറവിടമായ ആലുവ മാർക്കറ്റിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് പൊലീസ്. നൂറ് കണക്കിന് ചരക്കു വാഹനങ്ങൾ നിത്യവുമെത്തുന്ന മാർക്കറ്റിൽ എന്ത് പ്രതിഷേധമുണ്ടായാലും കർശന നടപടികളുമായി മുന്നോട്ട് പോകുമെന്ന് റൂറൽ എസ്‌.പി കെ. കാർത്തിക് അറിയിച്ചു. ജില്ലയിൽ വീണ്ടുമൊരു വ്യാപനത്തിന് ആലുവ മാർക്കറ്റ് കാരണമായേക്കുമെന്ന കണക്കുകൂട്ടലിലാണ് പൊലീസ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്.

ആലുവ മാര്‍ക്കറ്റില്‍ കടുത്ത നിയന്ത്രണങ്ങള്‍

മാർക്കറ്റിലേക്ക് പൊതുജനങ്ങളുടെ പ്രവേശനത്തിന് നിയന്ത്രണമേർപ്പെടുത്തി. കടകളിൽ സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും വ്യാപാരം നടത്തുന്നത് കണ്ടെത്തിയാൽ കടകളടപ്പിക്കുമെന്നും റൂറൽ എസ്.പി പറഞ്ഞു. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ചരക്കു ലോറി ഡ്രൈവർമാരെ നിരീക്ഷണത്തിലാക്കും. പൊതു - സ്വകാര്യ ബസുകളിൽ നിർത്തി യാത്ര അനുവദിക്കുന്ന ജീവനക്കാർക്കും ബസുടമകൾക്കുമെതിരെ നടപടി തുടങ്ങി. കൊവിഡ് വ്യാപനം രൂക്ഷമായ പഞ്ചായത്തുകളിൽ പൊതുചടങ്ങുകൾ നിരീക്ഷിക്കാൻ ആരംഭിച്ചു.

ABOUT THE AUTHOR

...view details