എറണാകുളം : മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദിന്‍റെ (42) വിയോഗം ഉള്‍ക്കൊള്ളാനാകാതെ മാധ്യമലോകം. കൊവിഡ് ബാധിച്ച് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഞായറാഴ്ച പുലർച്ചെ രണ്ടിന് ഹൃദായഘാതം സംഭവിക്കുകയായിരുന്നു. കൊവിഡാനന്തരം ന്യൂമോണിയ കടുത്തതാണ് ആരോഗ്യനില വഷളാക്കിയത്.
വിപിന്‍ ചന്ദിന് വിട, സഹപ്രവര്‍ത്തകന്‍റെ വിയോഗം ഉള്‍ക്കൊള്ളാനാകാതെ മാധ്യമലോകം
ഒരു മാസത്തിലേറെയായി വിപിൻ കൊച്ചിയിലുണ്ടായിരുന്നു. തിരുവനന്തപുരത്ത് നിന്നും ഡെപ്യൂട്ടേഷനില്‍ എത്തിയതായിരുന്നു.
വടക്കൻ പറവൂർ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ്. ഒരു മാസത്തിലേറെയായി വിപിൻ കൊച്ചിയിലുണ്ടായിരുന്നു. തിരുവനന്തപുരത്ത് നിന്നും ഡെപ്യൂട്ടേഷനിലാണ് കൊച്ചിയിലെത്തിയത്. ഇതിനിടെയാണ് കൊവിഡ് ബാധിതനായത്. ചികിത്സയിലിരിക്കെ ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് കാലത്ത് റിപ്പോര്‍ട്ടിങ്ങില്‍ സജീവ സാന്നിധ്യമായിരുന്നു വിപിന്‍ ചന്ദ്. 2005-ല്‍ ഇന്ത്യാവിഷനിലൂടെയാണ് മാധ്യമപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. 2012 മുതല്‍ മാതൃഭൂമി വാര്‍ത്താ ചാനലില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇന്ത്യാവിഷനിലായിരിക്കെ കൊച്ചിയിലും ആലപ്പുഴയിലും റിപ്പോർട്ടറായി പ്രവർത്തിച്ചിട്ടുണ്ട്. ഊർജസ്വലനും സൗമ്യനുമായ മാധ്യമ പ്രവർത്തകന്‍റെ അകാലവിയോഗത്തില്‍ രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങി നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. പാലപ്പുറത്ത് ചന്ദ്രനാണ് പിതാവ്. ഭാര്യ: ശ്രീദേവി, മകൻ: മഹേശ്വർ.