കേരളം

kerala

ETV Bharat / city

വിഴിഞ്ഞം പദ്ധതിയില്‍ അഴിമതി; അദാനിയെ പിരിച്ചുവിടണമെന്ന് പിസി ജോര്‍ജ് - വിഴിഞ്ഞം പദ്ധതി

എം. ശിവശങ്കറിനെ ഇറച്ചി പ്രേമിയെന്ന് പിസി ജോര്‍ജ് വിമര്‍ശിച്ചു. ശിവശങ്കര്‍ കാണിച്ചത് വൃത്തികേടാണ്. യജമാനനെ ഒറ്റുകൊടുക്കുന്ന സ്വഭാവമാണ് ശിവശങ്കരന്‍ കാണിച്ചതെന്നും അദ്ദേഹം വിമര്‍ശിച്ചു.

Vizhinjam project  PC George  Adani  അദാനി  വിഴിഞ്ഞം പദ്ധതി  പിസി ജോര്‍ജ്
വിഴിഞ്ഞം പദ്ധതിയില്‍ അഴിമതി; അദാനിയെ പിരിച്ചുവിടണമെന്ന് പിസി ജോര്‍ജ്

By

Published : Aug 18, 2020, 9:23 PM IST

എറണാകുളം: വിഴിഞ്ഞം പദ്ധതിയില്‍ അഴിമതി ആരോപണവുമായി പി.സി ജോര്‍ജ് എം.എല്‍.എ. അഴിമതിയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഒരുപോലെ പങ്കുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അഴിമതി നിറഞ്ഞ പദ്ധതി ഉടന്‍ അവസാനിപ്പിക്കണമെന്നും നടത്തിപ്പുകാരനായ അദാനിയെ പിരിച്ചുവിടണമെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം പദ്ധതിയില്‍ അഴിമതി; അദാനിയെ പിരിച്ചുവിടണമെന്ന് പിസി ജോര്‍ജ്

പല തെളിവുകളും കൈവശമുണ്ട്. ആരെയും പേര് പറഞ്ഞ് ആക്രമിക്കുന്നില്ല. അദാനിയുടെ മുന്നില്‍ തലക്കുനിച്ച്‌ നില്‍ക്കുന്നവരാണ് കേന്ദ്ര സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വര്‍ണക്കടത്തിന് കൂട്ടുനിന്നുവെന്ന് താന്‍ കരുതുന്നില്ലെന്ന് പി.സി ജോര്‍ജ് പറഞ്ഞു. എം. ശിവശങ്കറിനെ ഇറച്ചി പ്രേമിയെന്ന് പിസി ജോര്‍ജ് വിമര്‍ശിച്ചു. ശിവശങ്കര്‍ കാണിച്ചത് വൃത്തികേടാണ്. യജമാനനെ ഒറ്റുകൊടുക്കുന്ന സ്വഭാവമാണ് ശിവശങ്കരന്‍ കാണിച്ചതെന്നും അദ്ദേഹം വിമര്‍ശിച്ചു. വരുന്ന തെരഞ്ഞെടുപ്പുകളില്‍ ജനപക്ഷം ഒറ്റയ്ക്ക് ആയിരിക്കില്ല മത്സരിക്കുന്നത്. തന്‍റെ നേതൃത്വത്തില്‍ പുതിയ മുന്നണി വരും. തെരഞ്ഞെടുപ്പുകളില്‍ പിണറായി വിരുദ്ധ തരംഗം ആഞ്ഞടിക്കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

ABOUT THE AUTHOR

...view details