എറണാകുളം: സംസ്ഥാനത്ത് ആദ്യമായി തെരുവിൽ കഴിയുന്നവർക്ക് കൊവിഡ് വാക്‌സിൻ നൽകി കൊച്ചി നഗരസഭ. നഗരസഭയുടെ നേതൃത്വത്തില്‍ നഗരത്തില്‍ തെരുവില്‍ കഴിയുന്നവര്‍ക്ക് വാക്സിൻ നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. എറണാകുളം ടൗണ്‍ഹാളില്‍ നടന്ന വാക്‌സിനേഷൻ പദ്ധതി ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്‌തു.
ആധാര്‍ കാര്‍ഡും മറ്റ് തിരിച്ചറിയല്‍ രേഖകളുമില്ലാത്ത 35 പേര്‍ക്കാണ് ബുധനാഴ്ച കൊവിഡ് വാക്‌സിൻ നല്‍കിയത്. സന്നദ്ധ സംഘടനയുടെ സഹകരണത്തോടെയാണ് വാക്സിനേഷനായുളള രജിസ്ട്രേഷന്‍ നടത്തിയത്. ഇവര്‍ക്കുളള രണ്ടാം ഡോസ് വാക്സിനേഷനും യഥാസമയം നല്‍കാനുളള നടപടികള്‍ നഗരസഭ സ്വീകരിക്കും.
തെരുവിൽ കഴിയുന്നവർക്ക് വാക്‌സിൻ നൽകി കൊച്ചി നഗരസഭ ഒരിക്കൽ വാക്‌സിൻ നൽകിയവർക്ക് രണ്ടാമത്തെ വാക്‌സിൻ നൽകുകയെന്നതാണ് പ്രധാന വെല്ലുവിളിയെന്ന് മേയർ എം.അനിൽകുമാർ പറഞ്ഞു. സമൂഹത്തിന്‍റെ മുഖ്യധാരയിൽ ഇല്ലാത്തവരെ കണ്ടെത്തി വാക്‌സിനേറ്റ് ചെയ്യലാണ് മൂന്നാം തരംഗത്തെ അതിജീവിക്കാനുള്ള വഴിയെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ ഒരോ ഭാഗങ്ങളിലും പ്രത്യേക സൗകര്യമൊരുക്കി ഘട്ടംഘട്ടമായി വാക്‌സിൻ നൽകുകയാണ് ലക്ഷ്യമെന്നും മേയർ പറഞ്ഞു.
Also Read:മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം, കിണറ്റില്‍ വീണ കാട്ടാന രക്ഷപ്പെട്ടു
വാക്‌സിനേറ്റ് ചെയ്യേണ്ടവരുടെ ലിസ്റ്റ് നഗരസഭ തയ്യാറാക്കിയിട്ടുണ്ട്. ഇതേ മാതൃകയിൽ ജില്ല പഞ്ചായത്ത് പരിധിയിലും തെരുവിൽ കഴിയുന്നവർക്ക് വാക്സിൻ നൽകുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ് അറിയിച്ചു.