കേരളം

kerala

ETV Bharat / city

മൂവാറ്റുപുഴ ഹോമിയോ ആശുപത്രിയില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ - മൂവാറ്റുപുഴ ഹോമിയോ ആശുപത്രിയില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടന്നു

നൂറുകണക്കിന് രോഗികള്‍ ദിവസേന എത്തുന്ന മൂവാറ്റുപുഴ ഹോമിയോ ആശുപത്രി ഉയര്‍ന്ന ഇടത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.

മൂവാറ്റുപുഴ ഹോമിയോ ആശുപത്രി

By

Published : Aug 11, 2019, 11:41 PM IST

എറണാകുളം: ടീം വെല്‍ഫയര്‍ സംഘടനയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ താലൂക്ക് ഹോമിയോ ആശുപത്രിയില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടന്നു. ജില്ലയില്‍ മഴ കുറഞ്ഞ് വെള്ളം ഇടങ്ങിയതോടെയാണ് ശുചീകരണപ്രവര്‍ത്തനങ്ങളുമായി സംഘടന സജീവമായത്. വെള്ളപ്പൊക്കത്തില്‍ ആശുപത്രിയുടെ താഴത്തെ നിലകളില്‍ മാലിന്യവും ചളിയും അടിഞ്ഞുകൂടിയിരുന്നു.

മൂവാറ്റുപുഴ ഹോമിയോ ആശുപത്രിയില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി

നൂറുകണക്കിന് രോഗികള്‍ ദിവസേന എത്തുന്ന ഹോമിയോ ആശുപത്രി ഉയര്‍ന്ന ഇടത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്. ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രിക്ക് നിവേദനവും നല്‍കിയിരുന്നു. ഷാജി കെഎസ്, നസിര്‍ അലിയാര്‍, എംഎ യൂനസ്, ബഷീര്‍, നജീബ്, അന്‍വര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തികള്‍ നടത്തിയത്.

ABOUT THE AUTHOR

...view details