കേരളം

kerala

ETV Bharat / city

കൊച്ചി വിമാനത്താവള അതോറിറ്റിക്ക് 166.92 കോടി ലാഭം

2018-19 സാമ്പത്തിക വർഷത്തിൽ കമ്പനി 650.34 കോടി രൂപയുടെ മൊത്തവരുമാനമാണ് നേടിയത്

സിയാൽ

By

Published : Jun 30, 2019, 2:59 AM IST

കൊച്ചി : കഴിഞ്ഞ സാമ്പത്തിക വർഷം 166.92 കോടി രൂപയുടെ ലാഭം നേടി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അതോറിറ്റി (സിയാൽ). 2018-19 സാമ്പത്തിക വർഷത്തിൽ കമ്പനി 650.34 കോടി രൂപയുടെ മൊത്തവരുമാനമാണ് നേടിയത്. മുൻ സാമ്പത്തിക വർഷം ഇത് 553.41 കോടി രൂപയായിരുന്നു. കേരളത്തിലുണ്ടായ പ്രളയ സമയത്ത് 15 ദിവസത്തോളം വിമാനത്താവളം അടച്ചിട്ടിരുന്നെങ്കിലും മൊത്തവരുമാനത്തിൽ 17.52 % വർധനവാണുണ്ടായത്. നിക്ഷേപകർക്ക് 27% ലാഭവിഹിതം ഡയറക്ടർ ബോർഡ് യോഗം ശുപാർശ ചെയ്തിട്ടുണ്ട്.

മാർച്ചിൽ അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സിയാലിന്‍റെ ലാഭം 166.92 കോടി രൂപയാണ്. 2017-18 വർഷത്തിൽ 155.99 കോടി രൂപയായിരുന്നു ലാഭം. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഏഴ് ശതമാനം വർധനവാണ് ഉണ്ടായത്. സിയാൽ ഡ്യൂട്ടി ഫ്രീ ആന്‍റ് റീട്ടെയ്ൽ സർവ്വീസസ് ലിമിറ്റഡ് ഉൾപ്പെടെ സിയാലിന് 100 ശതമാനം ഉടമസ്ഥതയുള്ള ഉപകമ്പനികളുടെ സാമ്പത്തിക പ്രകടനം കൂടി കണക്കിലെടുക്കുമ്പോൾ 807.36 കോടി രൂപയുടെ മൊത്ത വരുമാനവും 184.77 കോടി രൂപ ലാഭവും രേഖപ്പെടുത്തിയിട്ടുണ്ട്.

30 രാജ്യങ്ങളിൽ നിന്നായി 18,000-ൽ അധികം നിക്ഷേപകരുള്ള സിയാലിന്‍റെ രജത ജൂബിലി വർഷമാണിത്. വിമാനത്താവളം പ്രവർത്തനം തുടങ്ങിയിട്ട് 20 വർഷം പിന്നിട്ടു. കഴിഞ്ഞ രണ്ടു സാമ്പത്തിക വർഷങ്ങളിലും ഒരുകോടിയിൽ അധികം പേർ കൊച്ചി അന്താരാഷ്ട്ര വിമാനത്താളം വഴി യാത്ര ചെയ്തു. കൊച്ചിയിൽ നടന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ മുഖ്യമന്ത്രി അധ്യക്ഷത വഹിച്ചു.

ABOUT THE AUTHOR

...view details