കേരളം

kerala

ETV Bharat / city

കാണാതായ സിഐ നവാസിനെ തമിഴ്നാട്ടിൽ നിന്ന് കണ്ടെത്തി - ഇൻസ്പെക്ടർ

മേലുദ്യോഗസ്ഥനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് നവാസ് വീട് വിട്ടിറങ്ങിയത്.

ഫയൽ ചിത്രം

By

Published : Jun 15, 2019, 7:58 AM IST

Updated : Jun 15, 2019, 8:08 AM IST

കൊച്ചി: കാണാതായ എറണാകുളം സെൻട്രൽ സർക്കിൾ ഇൻസ്പെക്ടർ വി എസ് നവാസിനെ കണ്ടെത്തി. തമിഴ്‌നാട്ടിലെ കരൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് റെയില്‍വേ പൊലീസാണ് പുലർച്ചെ മൂന്നു മണിയോടെ അദ്ദേഹത്തെ കണ്ടെത്തിയത്.

മേലുദ്യോഗസ്ഥനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് നവാസ് വീട് വിട്ടിറങ്ങിയത്. നവാസ് വീട്ടുകാരുമായി ഫോണിൽ സംസാരിച്ചു. തമിഴ്നാട്ടിലെത്തിയ കേരള പൊലീസ് സംഘവുമായി നവാസ് കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ചെയാണ് നവാസിനെ കാണാതായത്. ബുധനാഴ്ച രാത്രി മേലുദ്യോഗസ്ഥനായ അസിസ്റ്റന്‍റ് കമ്മിഷണര്‍ പി എസ് സുരേഷുമായി നവാസ് വയര്‍ലെസില്‍ രൂക്ഷമായ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു.

മേലുദ്യോഗസ്ഥരുടെ പീഡനത്തെ തുടർന്നാണ് നവാസ് വീട് വിട്ടിറങ്ങിയതെന്നാരോപിച്ച് നവാസിന്‍റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. സി ഐ നവാസിനെ കണ്ടെത്താൻ കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിരുന്നു.

Last Updated : Jun 15, 2019, 8:08 AM IST

ABOUT THE AUTHOR

...view details