എറണാകുളം: ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ രാജ്യത്ത് വിമാന സർവീസ് ആരംഭിക്കില്ലെന്ന് കേന്ദ്ര സർക്കാർ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കുടുങ്ങിയ നഴ്‌സുമാരെയും വിദ്യാർഥികളെയും വിമാനത്തിലും സ്പെഷ്യൽ ട്രെയിനുകളിലും നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ വിശദീകരണം നൽകിയത്. മെയ് 17ന് മൂന്നാം ഘട്ട ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ച ശേഷം ഇക്കാര്യം പരിഗണിച്ചേക്കും.
ലോക്ക് ഡൗണ്‍; രാജ്യത്ത് വിമാന സർവീസ് ആരംഭിക്കില്ലെന്ന് കേന്ദ്ര സർക്കാർ
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കുടുങ്ങിയ നഴ്‌സുമാരെയും വിദ്യാർഥികളെയും വിമാനത്തിലും സ്പെഷ്യൽ ട്രെയിനുകളിലും നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ വിശദീകരണം നൽകിയത്
സ്പെഷ്യൽ ട്രെയിന്‍ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ അനുവദിക്കുമെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. ശ്രാമിക് ട്രെയിന്‍ നിരക്കുകൾ കൂടുതലാണെന്നും സ്പെഷ്യൽ ട്രെയിന്‍ വേണമെന്നുമായിരുന്നു ഹര്‍ജിക്കാരന്‍റെ ആവശ്യം. സ്പെഷ്യൽ ട്രെയിന്‍ അനുവദിക്കണമെന്ന് അപേക്ഷ നൽകിയിട്ടുണ്ട്. ഇതിനാവശ്യമായ സെക്യൂരിറ്റി തുക റെയിൽവേയിൽ കെട്ടിവെക്കാൻ സർക്കാർ തയ്യാറാണെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. മൂന്നാം ഘട്ട ലോക്ക് ഡൗണിന് ശേഷം പത്തൊമ്പതാം തിയതി ഹർജി വീണ്ടും പരിഗണിക്കും. ഡൽഹി എയിംസിൽ നഴ്‌സായ സ്റ്റെഫി കെ ജോൺ ഉൾപ്പടെയുള്ളവര്‍ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.