കേരളം

kerala

ETV Bharat / city

ലൈഫ് മിഷന്‍ ക്രമക്കേട്: സ്വപ്‌ന സുരേഷ്‌ ഇന്ന് സിബിഐയ്ക്ക് മുന്നില്‍

ലൈഫ് മിഷൻ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിബിഐ സ്വപ്‌ന സുരേഷിന് നോട്ടീസ് നൽകിയിരുന്നു

ലൈഫ് മിഷൻ കേസ് സ്വപ്‌ന സുരേഷ്‌ സിബിഐ ചോദ്യം ചെയ്യല്‍  സ്വപ്‌ന സുരേഷ്‌ സിബിഐ ചോദ്യം ചെയ്യല്‍  ലൈഫ് മിഷന്‍ ക്രമക്കേട് പുതിയ വാര്‍ത്ത  life mission case latest news  swapna suresh cbi interrogation  swapna suresh to appear before cbi
ലൈഫ് മിഷന്‍ ക്രമക്കേട്: സ്വപ്‌ന സുരേഷ്‌ ഇന്ന് സിബിഐയ്ക്ക് മുന്നില്‍

By

Published : Jul 11, 2022, 9:51 AM IST

എറണാകുളം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിബിഐ സ്വപ്‌നയ്ക്ക് നോട്ടീസ് നൽകിയിരുന്നു. കൊച്ചിയിലെ സിബിഐ ഓഫിസിൽ വച്ചാണ് ചോദ്യം ചെയ്യല്‍.

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്തിനെ കഴിഞ്ഞ മാസം സിബിഐ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് സ്വപ്‌നയെയും ചോദ്യം ചെയ്യുന്നത്. സ്വർണക്കടത്ത് കേസിലെ മറ്റ് പ്രതികളായ എം ശിവശങ്കർ, സന്ദീപ് നായർ എന്നിവരെയും സിബിഐ ചോദ്യം ചെയ്തേക്കും.

ഇതോടെ ഒരിടവേളയ്ക്ക് ശേഷം ലൈഫ് മിഷൻ കേസ് വീണ്ടും സജീവമാകും. ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4.48 കോടി രൂപ കമ്മിഷനായി നൽകിയെന്ന് കേസിൽ അറസ്റ്റിലായ യൂണിടാക് എംഡി സന്തോഷ് ഈപ്പൻ സിബിഐയ്ക്ക് മൊഴി നൽകിയിരുന്നു. യുഎഇ കോൺസുലേറ്റിലെ അക്കൗണ്ട്സ് ഓഫിസറായിരുന്ന ഈജിപ്ഷ്യൻ പൗരൻ ഖാലിദിന് തുക നൽകിയെന്നാണ് സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയത്.

ലൈഫ് മിഷൻ കേസിൽ വിജിലൻസ് അന്വേഷണം ചൂണ്ടിക്കാട്ടി സിബിഐ അന്വേഷണത്തെ ശക്തമായി സർക്കാർ എതിർത്തിരുന്നു. എന്നാൽ സിബിഐ അന്വേഷണം തുടരാൻ കോടതി അനുമതി നൽകി. ലൈഫ് മിഷന്‍റെ ഫ്ലാറ്റ് സമുച്ചയം നിർമിക്കാൻ ചട്ടം ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ചു, നിർമാണ കരാർ യൂണിടാക്കിന് നൽകിയതിൽ അഴിമതി നടന്നു തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് മുൻ എംഎൽഎ അനിൽ അക്കര നൽകിയ പരാതിയിലാണ് സിബിഐ കേസ് എടുത്ത് അന്വേഷണം തുടങ്ങിയത്.

Also read: സ്വര്‍ണക്കടത്ത് കേസ്: സ്വപ്നയുടെയും സരിതയുടെയും ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍

ABOUT THE AUTHOR

...view details