എറണാകുളം: എൻ പ്രശാന്ത് ഐഎഎസിനെതിരെ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റത്തിനാണ് പ്രശാന്തിനെതിരെ കേസെടുത്തത്. വനിത മാധ്യമപ്രവർത്തകയ്ക്ക് വാട്‌സാപ്പിലൂടെ മോശം സന്ദേശം അയച്ചതിനാണ് കേസ്. കേരള പത്രപ്രവർത്തക യൂണിയൻ (KUWJ) നൽകിയ പരാതിയിൽ എറണാകുളം പാലാരിവട്ടം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തു.
ആഴക്കടൽ മത്സ്യബന്ധനപദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ (കെ.എസ്.ഐ.എൻ.സി.) മാനേജിങ് ഡയറക്ടർ എൻ. പ്രശാന്തിനോട് മാധ്യമ പ്രവർത്തക വാട്‌സാപ്പിലൂടെ വിശദാംശം അന്വേഷിച്ചപ്പോഴാണ് അശ്ലീലച്ചുവയുള്ള ചിത്രങ്ങൾ സഹിതമുള്ള മറുപടി നൽകിയത്.