എറണാകുളം: കുട്ടമ്പുഴ പഞ്ചായത്തിലെ ബ്ലാവന പാലം നിര്‍മിക്കണമെന്ന വര്‍ഷങ്ങളായുള്ള പ്രദേശവാസികളുടെ ആവശ്യത്തിന് നേരെ മുഖംതിരിച്ച് അധികൃതര്‍. പഞ്ചായത്തിലെ പതിനാലോളം ആദിവാസി കുടികളിലേക്കുള്ള ഏക പ്രവേശന കവാടമാണ് പൂയംകുട്ടി ബ്ലാവന പുഴ കടത്ത്. പുഴയുടെ ഇരുഭാഗവും വനംവകുപ്പിന്‍റെ കൈവശമാണ്.
മഴപെയ്താല്‍ പുഴകടക്കുന്നത് ഭീതിയോടെ: ഇനിയും പൂർത്തിയാകാതെ ബ്ലാവന പാലം - കുട്ടമ്പുഴ
മഴ പെയ്താല്‍ കുത്തിയൊലിക്കുന്ന പുഴയിലൂടെ പ്രായമായവരും കുട്ടികളും സാഹസികമായാണ് മറുകരയെത്തുന്നത്.
ബ്ലാവന പാലം നിര്‍മിച്ചാല്‍ കല്ലേലിമേട്, തലവച്ചുപാറ, കുഞ്ചിപ്പാറ, വാരിയം, ഉറിയംപെട്ടി, മണിക്കുടി, തേര, തുമ്പിമേട്, തുടങ്ങിയ നിരവധി സ്ഥലങ്ങളിലുള്ളവർക്ക് പ്രയോജനകരമാകും. എന്നാല്‍ പലവിധ പാരിസ്ഥിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയും മതിയായ ഫണ്ട് ലഭിക്കാത്തതുമാണ് പാലം നിർമ്മാണം വൈകുന്നത്.
മഴ പെയ്താല്‍ കുത്തിയൊലിക്കുന്ന പുഴയിലൂടെ പ്രായമായവരും കുട്ടികളും സാഹസികമായാണ് മറുകരയെത്തുന്നത്. പാലം നിർമ്മിക്കണം എന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും മാറി മാറി വരുന്ന സര്‍ക്കാരുകളോ പഞ്ചായത്ത് ഭരണാധികാരികളോ യാതൊരു നടപടികളും എടുത്തില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.