എറണാകുളം : സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് നാല് പേർ കൂടി മരിച്ചു. എറണാകുളം, കോട്ടയം ജില്ലകളിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ടായിരുന്നവരാണ് മരിച്ചത്. 50 വയസുള്ള ആലുവ സ്വദേശിയും 77 വയസുള്ള എച്ച്.എം.ടി കോളനി നിവാസിയുമാണ് മരിച്ച എറണാകുളം സ്വദേശികള്‍.
ബ്ലാക്ക് ഫംഗസ് : സംസ്ഥാനത്ത് 4 മരണം കൂടി - ബ്ലാക്ക് ഫംഗസ്
എറണാകുളം, പത്തനംതിട്ട സ്വദേശികളാണ് മരിച്ചത്.
![ബ്ലാക്ക് ഫംഗസ് : സംസ്ഥാനത്ത് 4 മരണം കൂടി Black fungus death Black fungus in kerala Black fungus new ബ്ലാക്ക് ഫംഗസ് ബ്ലാക്ക് ഫംഗസ് കേരളത്തില്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11870852-thumbnail-3x2-id.jpg)
സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് നാല് മരണം
also read:സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസിനുളള മരുന്ന് ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി
മരണമടഞ്ഞ മറ്റു രണ്ടുപേർ പത്തനംതിട്ട സ്വദേശികളാണ്. ഇവർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവരിൽ ഒരാൾ എറണാകുളത്തും മറ്റൊരാൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽവച്ചുമാണ് മരിച്ചത്. എറണാകുളം ജില്ലയിൽ ആറ് പേർക്കാണ് രോഗബാധ. ഇതിൽ 58 വയസ്സുള്ള നോർത്ത് പറവൂർ സ്വദേശി കോട്ടയം മെഡിക്കൽ കോളജിലും മൂക്കന്നൂർ സ്വദേശിയായ 45 വയസുകാരൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.