കേരളം

kerala

ETV Bharat / city

ബെന്നി ബെഹനാൻ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞു - ബെന്നി ബെഹന്നാൻ രാജിവച്ചു

എംപി ആയി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷവും ബെന്നി ബെഹന്നാൻ കണ്‍വീനര്‍ സ്ഥാനത്ത് തുടരുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായവ്യത്യാസമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു

benny behanan resigns  Benny Behanan resigns as UDF convener  ബെന്നി ബെഹന്നാൻ യുഡിഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞു  ബെന്നി ബെഹന്നാൻ രാജിവച്ചു  യുഡിഎഫ് കണ്‍വീനര്‍ രാജിവച്ചു
ബെന്നി ബെഹന്നാൻ യുഡിഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞു

By

Published : Sep 27, 2020, 3:12 PM IST

Updated : Sep 27, 2020, 4:59 PM IST

എറണാകുളം:വിവാദങ്ങള്‍ക്കും മാധ്യമ ചര്‍ച്ചകള്‍ക്കും പിന്നാലെ ബെന്നി ബെഹനാൻ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞു. തനിക്കെതിരെ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തയില്‍ പ്രയാസമുണ്ട്. രാഷ്‌ട്രീയ വ്യക്തിത്വത്തിനാണ് താൻ പ്രധാന്യം നല്‍കുന്നത്. രാജിവയ്‌ക്കുന്ന കാര്യം ദേശീയ നേതൃത്വത്തെ അറിയിച്ചെന്നും ബെന്നി ബെഹനാൻ പ്രതികരിച്ചു.

ബെന്നി ബെഹനാൻ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞു

സ്ഥാനമാനങ്ങളല്ല തന്നെ വലുതാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എംപി ആയി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷവും ബെന്നി ബെഹനാൻ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായവ്യത്യാസമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഒപ്പം ജോസ്‌ കെ. മാണി മുന്നണി വിടാൻ കാരണം ബെന്നി ബെഹനാന്‍റെ കടുംപിടുത്തമാണെന്നും വിലയിരുത്തലുണ്ടായിരുന്നു.

Last Updated : Sep 27, 2020, 4:59 PM IST

ABOUT THE AUTHOR

...view details