പൊതുമേഖസ്ഥാപനങ്ങളുടെ സ്വകാര്യവത്‌കരണം: കേന്ദ്രനീക്കം നിയമവിരുദ്ധമെന്ന് ബെന്നി ബെഹന്നാന്‍
പൊതുമേഖലാ കമ്പനികളെ സ്വകാര്യവത്കരിക്കുമ്പോൾ പാർലമെന്‍റില്‍ ചർച്ച ചെയ്യണമെന്നാണ് നിയമം. എന്നാൽ ഈ നിയമങ്ങൾ മോദി സർക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണെന്നുംല ചാലക്കുടി എം.പി അഭിപ്രായപ്പെട്ടു
കൊച്ചി: രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാരിന്‍റെ തീരുമാനങ്ങൾ നിയമവിരുദ്ധമെന്ന് ചാലക്കുടി എം.പി ബെന്നി ബെഹന്നാന്‍. പൊതുമേഖലാ കമ്പനികളെ സ്വകാര്യവത്കരിക്കുമ്പോൾ പാർലമെന്‍റില്‍ ചർച്ച ചെയ്യണമെന്നാണ് നിയമം. ഇത് സുപ്രീംകോടതിയും ശരിവച്ചിട്ടുണ്ട്. എന്നാൽ ഈ നിയമങ്ങൾ കണ്ടില്ലെന്നു നടിക്കുകയാണ് മോദി സർക്കാരെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. മികച്ച ലാഭത്തിൽ പ്രവർത്തിക്കുന്ന ബി.പി.സി.എൽ ഉൾപ്പടെയുള്ള അഞ്ചു കമ്പനികളാണ് കേന്ദ്ര സർക്കാർ സ്വകാര്യവത്കരിക്കാൻ പോകുന്നത്. ഈ കമ്പനികളുടെ ഓഹരികൾ വിറ്റഴിക്കാൻ നടപടികൾ പുരോഗമിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.