എറണാകുളം :കോതമംഗലം - നേര്യമംഗലം വനമേഖല അപൂർവമായൊരു പൂക്കാലത്തിന് സാക്ഷ്യം വഹിക്കുകയാണ്. തൃണവർഗത്തിലെ ഏറ്റവും വലിയ സസ്യമായ മുള പൂവിടുന്ന അപൂർവ കാഴ്‌ചയാണ് ഇവിടെ കാണാൻ സാധിക്കുക. നേര്യമംഗലം വന മേഖലയിലെ നഗരംപാറ, വാളറ വനഭാഗങ്ങളിലാണ് മുളകൾ കൂട്ടമായി പൂത്തുതുടങ്ങിയിരിക്കുന്നത്.
അര നൂറ്റാണ്ടിനിടയിൽ സംഭവിക്കുന്ന ഈ പ്രതിഭാസത്തോടെ മുളകൾ ഉണങ്ങി നശിക്കുകയാണ് ചെയ്യുന്നത്. ഇതുമൂലം ഈ മേഖലയിൽ മുളകളുടെ ലഭ്യത തീർത്തും കുറഞ്ഞേക്കാം. സസ്യഭുക്കുകളായ ആന, കാട്ടുപോത്ത് തുടങ്ങിയ മൃഗങ്ങൾക്ക് ഭക്ഷ്യ ദൗർലഭ്യം നേരിടേണ്ടിയും വന്നേക്കാം. മുളകൾ ഉണങ്ങുന്നതിനാൽ വേനൽക്കാലത്ത് കനത്ത കാട്ടുതീക്കും കാരണമായേക്കാം.