എറണാകുളം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണത്തിൽ സിബിഐയുടെ നുണ പരിശോധന തുടരുന്നു. സാക്ഷിയായ വിഷ്ണു സോമസുന്ദരത്തിന്‍റെ പരിശോധന പൂർത്തിയായി. മറ്റൊരു സാക്ഷിയായ കലാഭവൻ സോബി ജോർജും പരിശോധനയ്ക്ക് ഹാജരായി. നുണ പരിശോധനയ്ക്ക് അദ്ദേഹം തന്നെ സന്നദ്ധത അറിയിക്കുകയായിരുന്നു. കൊച്ചിയിലെ സി.ബി.ഐ ഓഫീസിൽ വച്ചാണ് പരിശോധന നടക്കുന്നത്.
ബാലഭാസ്കറിന്‍റെ മരണം; നുണ പരിശോധന ഇന്നും തുടരുന്നു - കൊച്ചിയിലെ സി.ബി.ഐ ഓഫീസ്
ഡൽഹി, ചെന്നൈ എന്നീ കേന്ദ്രങ്ങളിലെ ഫൊറൻസിക് വിദഗ്ധരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്.
ബാലഭാസ്കറിന്‍റെ മരണം; നുണ പരിശോധന ഇന്നും തുടരുന്നു
ഡൽഹി, ചെന്നൈ എന്നീ കേന്ദ്രങ്ങളിലെ ഫൊറൻസിക് വിദഗ്ധരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. ഏറെ ദുരൂഹതകൾ ഉള്ള കേസിൽ നുണ പരിശോധനയിലൂടെ കൂടുതൽ വ്യക്തത വരുത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാലഭാസ്ക്കറിന്‍റെ മാനേജറായിരുന്ന പ്രകാശൻ തമ്പി, ഡ്രൈവർ അർജുൻ എന്നിവരുടെ നുണ പരിശോധന ഇന്നലെ നടത്തിയിരുന്നു.
Last Updated : Sep 26, 2020, 3:27 PM IST