കേരളം

kerala

ETV Bharat / city

ഇടപ്പള്ളിയിൽ മോഷണശ്രമം തടയുന്നതിനിടെ എ.എസ്.ഐക്ക് കുത്തേറ്റു, പ്രതി പിടിയിൽ - cochin crime latest news

സംഭവം ഇന്ന് പുലർച്ചെ നാല് മണിയോടെ

ASI stabbed while trying to stop robbery in Edappally  ഇടപ്പള്ളിയിൽ പൊലീസിനെ കുത്തി പരിക്കേൽപ്പിച്ചു  കൊച്ചിയിൽ ബൈക്ക് മോഷണം തടയുന്നതിനിടെ പൊലീസിന് കുത്തേറ്റു  എറണാകുളത്ത് പൊലീസിന് നേരെ അക്രമം  cochin crime latest news  ASI stabbed in Edappally kochi
ഇടപ്പള്ളിയിൽ മോഷണശ്രമം തടയുന്നതിനിടെ എ.എസ്.ഐക്ക് കുത്തേറ്റു, പ്രതി പിടിയിൽ

By

Published : Jan 5, 2022, 9:36 AM IST

Updated : Jan 5, 2022, 11:20 AM IST

എറണാകുളം :പൊലീസ് ഉദ്യോഗസ്ഥനെ ബൈക്ക് മോഷ്ടാവ് കുത്തിപ്പരിക്കേൽപ്പിച്ചു. എളമക്കര സ്റ്റേഷനിലെ എ.എസ്.ഐ ഗിരീഷ് കുമാറിനെയാണ് എച്ച്.എം.ടി കോളനിയിലെ ബിച്ചു ആക്രമിച്ചത്. ഇടപ്പള്ളിയിൽ പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം.

വാഹന പരിശോധനയ്ക്കിടെയാണ്, കളമശ്ശേരിയിൽ മോഷ്ടിച്ച ബൈക്കുമായി ബിച്ചുവിനെ പൊലീസ് പിടികൂടിയത്. സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ഇയാൾ ഗിരീഷ് കുമാറിനെ കുത്തുകയായിരുന്നു.

ഇടപ്പള്ളിയിൽ മോഷണശ്രമം തടയുന്നതിനിടെ എ.എസ്.ഐക്ക് കുത്തേറ്റു, പ്രതി പിടിയിൽ

ALSO READ:കൈക്കൂലി നല്‍കാന്‍ ഒരു ലക്ഷം നല്‍കിയില്ല ; ഗര്‍ഭിണിയായ ഭാര്യയെയും കുട്ടിയെയും ജീവനോടെ ചുട്ടുകൊന്ന് യുവാവ്

കുത്തി പരിക്കേൽപ്പിച്ചശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പൊലീസ് പിടികൂടി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൈക്ക് പരിക്കേറ്റ ഗിരീഷ് കുമാറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Last Updated : Jan 5, 2022, 11:20 AM IST

ABOUT THE AUTHOR

...view details