കേരളം

kerala

ദത്ത് വിവാദം; ഹേബിയസ്‌ കോർപ്പസ് പിൻവലിച്ച് അനുപമ, നിലപാടിനെ വിമർശിച്ച് ഹൈക്കോടതി

By

Published : Nov 8, 2021, 12:37 PM IST

ഹർജി പിൻവലിക്കുന്ന കാര്യം മാധ്യമങ്ങളോടല്ല മറിച്ച് കോടതിയോടാണ് പറയേണ്ടതെന്ന് ഹൈക്കോടതിയുടെ വിമർശനം.

ദത്ത് വിവാദം  ദത്ത് വിവാദത്തിൽ അനുപമക്ക് വിമർശനം  ഹേബിയസ്‌ കോർപ്പസ് പിൻവലിച്ച് അനുപമ  ഹേബിയസ്‌ കോർപ്പസ് അനുപമ പിൻവലിച്ചു  അനുപമക്ക് ഹൈക്കോടതിയുടെ വിമർശനം  ദത്ത് വിവാദം വാർത്ത  പേരൂർക്കട ദത്ത് വിവാദം വാർത്ത  പേരൂർക്കട ദത്ത് വിവാദം  Anupama withdraws habeas corpus  adoption case  habeas corpus of anupama  Anupama adoption case  habeas corpus high court criticism against anupama
ദത്ത് വിവാദം; ഹേബിയസ്‌ കോർപ്പസ് പിൻവലിച്ച് അനുപമ, നിലപാടിനെ വിമർശിച്ച് ഹൈക്കോടതി

എറണാകുളം: പേരൂർക്കട ദത്ത് വിവാദത്തിൽ ഹേബിയസ് കോർപ്പസ് ഹർജി പിൻവലിച്ച് അനുപമ. ഹർജി പിൻവലിക്കുന്നതായി അനുപമ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം അനുപമയുടെ നിലപാടിനെ ഹൈക്കോടതി വിമർശിച്ചു. ഹർജി പിൻവലിക്കുന്ന കാര്യം മാധ്യമങ്ങളോടല്ല പറയേണ്ടതെന്നും കോടതിയുടെ മുന്നിലാണ് പറയേണ്ടതെന്നും കോടതി വിമർശിച്ചു.

തൻ്റെ കുഞ്ഞിനെ ഹാജരാക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് മാതാവ് അനുപമ എസ്.ചന്ദ്രൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്‌ചത്തേക്ക് മാറ്റിയിരുന്നു. പരാതിക്കാരിയുടെ അഭിഭാഷകൻ ഹാജരാക്കാത്ത സാഹചര്യത്തിലാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. ഹർജി കോടതി ഫയലിൽ സ്വീകരിച്ചിരുന്നില്ല. ഹർജി പിൻവലിക്കാൻ കോടതി നിർദേശിച്ചിരുന്നു. ഹർജി പിൻവലിച്ചില്ലെങ്കിൽ തള്ളുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

നിലവിൽ കേസ് കുടുംബ കോടതിയുടെ പരിഗണനയിലാണ്. വിഷയത്തിൽ ഇപ്പോൾ ഇടപെടേണ്ട ആവശ്യം ഇല്ലെന്നാണ് ഹൈക്കോടതി നിലപാട്. മാതാപിതാക്കളെയും ശിശുക്ഷേമ സമിതിയേയും എതിർകക്ഷികളാക്കിയാണ് അനുപമ ഹർജി നൽകിയത്. പ്രസവിച്ച് നാലു ദിവസം കഴിഞ്ഞപ്പോൾ കുഞ്ഞിനെ മാതാപിതാക്കൾ അന്യായ തടങ്കലിലാക്കിയെന്നും തൻ്റെ അറിവോ സമ്മതമോ ഇല്ലാതെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചെന്നും അനുപമ ഹർജിയിൽ ആരോപിച്ചിരുന്നു.

കുഞ്ഞ് എവിടെയാണന്ന് അറിയില്ല. ഒരു വർഷമായി താൻ കുഞ്ഞിന് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു. അന്യായ തടങ്കലിലാക്കി ഉപേക്ഷിച്ച് കുഞ്ഞിൻ്റെ മൗലികാവകാശങ്ങൾ നിഷേധിച്ചിരിക്കുകയാണ്. ശിശുക്ഷേമ സമിതിക്കും പൊലീസിനും പരാതി നൽകിയിട്ടും നടപടിയെടുത്തിട്ടില്ലെന്നും അനുപമ ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

ALSO READ:വിജയ് സേതുപതിയെ ചവിട്ടിയാല്‍ 1001 രൂപ പാരിതോഷികം; വിവാദ പ്രസ്‌താവനയുമായി ഹിന്ദു മക്കള്‍ കക്ഷി

ABOUT THE AUTHOR

...view details