കേരളം

kerala

ETV Bharat / city

സൗജന്യമായി മരുന്ന് വിതരണം ചെയ്‌ത് ആന്‍റണി ജോണ്‍ എംഎല്‍എ - എറണാകുളം വാര്‍ത്തകള്‍

5000 രൂപ മുതൽ 30000 രൂപ വരെയുള്ള മരുന്നുകളാണ് ആന്‍റണി ജോൺ എംഎൽഎ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ എൻ.യു അഞ്ജലിക്ക് കൈമാറിയത്.

Anthony John MLA news  eranakulam latest news  എറണാകുളം വാര്‍ത്തകള്‍  ആന്‍റണി ജോണ്‍ എംഎല്‍എ
സൗജന്യമായി മരുന്ന് വിതരണം ചെയ്‌ത് ആന്‍റണി ജോണ്‍ എംഎല്‍എ

By

Published : Apr 27, 2020, 10:36 AM IST

എറണാകുളം: കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ ആന്‍റണി ജോൺ എംഎൽഎ കോതമംഗലം മണ്ഡലത്തിൽ നടപ്പിലാക്കിയിട്ടുള്ള "മെഡിസിൻ ഹെൽപ് " പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിൽ അവയവ മാറ്റ ശസ്ത്രക്രിയക്ക് വിധേയരായിട്ടുള്ളവർക്ക് മരുന്നുകൾ നല്‍കി. ലോക്ക് ഡൗണ്‍ പശ്ചാത്തലത്തിൽ ഇവർ മരുന്നിനും മറ്റും ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് എംഎൽഎയുടെ "മെഡിസിൽ ഹെൽപ് " പദ്ധതിയുടെ ഭാഗമായി ഇവർക്കാവശ്യമായ മരുന്നുകൾ നല്‍കിയത്. ഇവർക്ക് ഒരു മാസത്തേക്ക് ആവശ്യമായ മരുന്നുകളാണ് വിതരണം ചെയ്‌തത്.

സൗജന്യമായി മരുന്ന് വിതരണം ചെയ്‌ത് ആന്‍റണി ജോണ്‍ എംഎല്‍എ

5000 രൂപ മുതൽ 30000 രൂപ വരെയുള്ള മരുന്നുകളാണ് ആന്‍റണി ജോൺ എംഎൽഎ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ എൻ.യു അഞ്ജലിക്ക് കൈമാറിയത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ തന്നെ ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ പുനരധിവാസ സ്ഥാപനങ്ങൾക്കും, ക്യാൻസർ, ഹൃദ്രോഗം, വൃക്ക സംബന്ധവുമായ അസുഖങ്ങൾ എന്നിവയാൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവർക്കും ഈ പദ്ധതിയുടെ ഭാഗമായി സഹായങ്ങൾ നല്‍കിയിരുന്നു.

തുടർന്നും പദ്ധതിയുടെ ഭാഗമായി അർഹരായവർക്ക് സഹായങ്ങൾ എത്തിച്ചു നല്‍കുമെന്നും പദ്ധതിയുടെ നല്ല നിലയിലുള്ള മുന്നോട്ട് പോക്കിന് സുമനസുകളുടെ സഹായം ലഭിക്കുന്നുണ്ടെന്നും എംഎൽഎ പറഞ്ഞു. താലൂക്ക് ആശുപത്രിയിൽ വച്ച് നടന്ന ചടങ്ങിൽ ലിവർ ഫൗണ്ടേഷൻ ഓഫ് കേരള സ്റ്റേറ്റ് കോഡിനേറ്റർ മോഹനചന്ദ്രൻ പി.കെ, ശ്രീകുമാർ ബി, അനുമോദ് ക്യഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.

ABOUT THE AUTHOR

...view details