എറണാകുളം: കൊച്ചി നമ്പർ 18 പോക്സോ കേസിലെ മൂന്നാം പ്രതി അഞ്ജലി റിമ ദേവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തു. ഇന്ന് കൊച്ചിയിലെ പോക്സോ കോടതിയിൽ ഹാജരായി ജാമ്യമെടുക്കാനെത്തിയപ്പോൾ ക്രൈം ബ്രാഞ്ച് അവർക്ക് നേരിട്ട് നോട്ടീസ് നൽകുകയായിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും അവർ ഹാജരാകുമോയെന്ന കാര്യത്തിൽ അവ്യക്തതയുണ്ടായിരുന്നു.
നമ്പർ 18 പോക്സോ കേസ്; അഞ്ജലി റിമ ദേവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു അതേസമയം താൻ നിരപരാധിയാണെന്നും സത്യം പുറത്ത് വരുമെന്നും അഞ്ജലി പറഞ്ഞു. കേസ് കോടതിയുടെ പരിഗണനയിലായതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അഞ്ജലി വ്യക്തമാക്കി. ഈ കേസിൽ ഹൈക്കോടതി നേരത്തെ അവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
അതേസമയം കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ഒന്നും രണ്ടും പ്രതികളായ റോയ് വയലാട്ട്, സൈജു തങ്കച്ചൻ എന്നിവരെ കോടതിയിൽ ഹാജരാക്കി. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. വയനാട് സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും അമ്മയെയും ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് നമ്പർ 18 ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി.
ALSO READ:മോഡലുകളുടെ അപകടമരണം: അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു
എന്നാൽ പരാതിക്കാരായ അമ്മയും മകളും ചേർന്ന് പീഡന പരാതി കെട്ടിച്ചമച്ച് പണം തട്ടാൻ ശ്രമിക്കുകയാണന്നാണ് പ്രതികളുടെ ആരോപണം. 2021 ഒക്ടോബർ 20ന് റോയ് വയലാട്ടിന്‍റെ ഉടമസ്ഥതയിലുള്ള നമ്പർ 18 ഹോട്ടലിൽ വെച്ച് ലൈംഗികതിക്രമം ഉണ്ടായെന്നാണ് വയനാട് സ്വദേശിയായ അമ്മയും മകളും പരാതി നൽകിയത്.