പ്രകോപിപ്പിച്ച് ഷെയ്ൻ; ഇനി ചർച്ചയില്ലെന്ന് അമ്മയും ഫെഫ്കയും - ഷെയ്ൻ നിഗം രാജ്യാന്തര ചലച്ചിത്രമേളയില്‍
ഷെയ്ൻ നിഗം തിരുവനന്തപുരത്ത് മന്ത്രി എകെ ബാലനെ കണ്ടതും രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിർമാതാക്കൾക്കെതിരെ പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയതുമാണ് അമ്മയുടേയും ഫെഫ്കയുടേയും പിൻമാറ്റത്തിന് കാരണം. പ്രസ്താവനയിൽ ഷൈൻ ഖേദം പ്രകടപ്പിക്കണമെന്നാണ് നിർമ്മാതാക്കളുടെ ആവശ്യം.
കൊച്ചി; നടൻ ഷെയ്ൻ നിഗമിനെ ബഹിഷ്കരിക്കുന്ന വിഷയത്തില്‍ ഇനി ചർച്ചയില്ലെന്ന് താര സംഘടനയായ അമ്മയും സംവിധായകരുടെ സംഘടനയായ ഫെഫ്കയും. സംഘടനകൾ തമ്മില്‍ ഒത്തുതീർപ്പുണ്ടാക്കാൻ ശ്രമിക്കുന്നതിനിടെ ഷെയ്ൻ നിഗം തിരുവനന്തപുരത്ത് മന്ത്രി എകെ ബാലനെ കണ്ടതും രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിർമാതാക്കൾക്കെതിരെ പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയതുമാണ് അമ്മയുടേയും ഫെഫ്കയുടേയും പിൻമാറ്റത്തിന് കാരണം. പ്രസ്താവനയിൽ ഷൈൻ ഖേദം പ്രകടപ്പിക്കണമെന്നാണ് നിർമ്മാതാക്കളുടെ ആവശ്യം.
സംവിധായകരുടെ സംഘടനയുമായി സംസാരിച്ച് ധാരണയിലെത്തിയ ശേഷം നിർമ്മാതാക്കളുടെ സംഘടനയുമായി ചർച്ച നടത്തി പ്രശ്നം രമ്യമായി പരിഹരിക്കുമെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരന്നു. ഇതിനെ തുടർന്ന് ഫെഫ്ക്ക ജനറൽ സെക്രട്ടറി ബി. ഉണ്ണി കൃഷ്ണനുമായി ഇടവേള ബാബു ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇന്ന് രാജ്യാന്തര ചലച്ചിത്രമേളയിൽ സംസാരിക്കവെയാണ് നിർമാതാക്കൾക്ക് മനോവിഷമമല്ല, മനോരോഗമാണെന്ന പരാമർശം ഷെയ്ൻ നടത്തിയത്. ഇപ്പോൾ നടക്കുന്നത് ഏകപക്ഷീയമായ കാര്യങ്ങളാണന്നും ഷൈൻ വിമർശിച്ചിരുന്നു. ചിത്രത്തിന്‍റെ കരാർ അടക്കമുള്ള രേഖകൾ മന്ത്രി എകെ ബാലനു കൈാമാറുകയും തന്‍റെ ഭാഗം വിശദമാക്കുകയും ചെയ്തിരുന്നു.