കേരളം

kerala

ETV Bharat / city

'ഗവര്‍ണര്‍ക്ക് നിയമോപദേശം നല്‍കിയിട്ടില്ല' ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി അഡ്വക്കേറ്റ് ജനറൽ - AG pinarayi meeting latest

കണ്ണൂർ സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് വിമർശനമുയർന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയും അഡ്വക്കേറ്റ് ജനറലും കൂടിക്കാഴ്‌ച നടത്തിയതെന്നാണ് സൂചന

അഡ്വക്കേറ്റ് ജനറല്‍ മുഖ്യമന്ത്രി കൂടിക്കാഴ്‌ച  വൈസ് ചാന്‍സലര്‍ നിയമന വിവാദം  ഗവര്‍ണര്‍ നിയമോപദേശം എജി  advocate general meets kerala cm  AG pinarayi meeting latest  vc appointment controversy latest
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി അഡ്വക്കറ്റ് ജനറൽ; ഗവര്‍ണര്‍ക്ക് നിയമോപദേശം നല്‍കിയിട്ടില്ല

By

Published : Dec 13, 2021, 1:27 PM IST

Updated : Dec 13, 2021, 4:03 PM IST

എറണാകുളം: അഡ്വക്കേറ്റ് ജനറൽ (എജി) മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി. ആലുവ ഗസ്റ്റ് ഹൗസിൽ അരമണിക്കൂർ നേരമാണ് ഇരുവരും ചർച്ച നടത്തിയത്. കൂടിക്കാഴ്‌ചയില്‍ അസാധാരണമായി ഒന്നുമില്ലെന്ന് എജി ഗോപാലകൃഷ്‌ണ കുറുപ്പ് പറഞ്ഞു.

മുഖ്യമന്ത്രിയെ കാണുന്നത് സ്വാഭാവിക നടപടിയാണ്. ഗവർണർ എജിയോട് നിയമോപദേശം തേടുന്ന പതിവില്ല. ഗവർണർക്ക് നിയമോപദേശം നൽകിയിട്ടില്ല. സർക്കാരിനാണ് നിയമോപദേശം നൽകുന്നതെന്നും എജി വ്യക്തമാക്കി.

'ഗവര്‍ണര്‍ക്ക് നിയമോപദേശം നല്‍കിയിട്ടില്ല' ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി അഡ്വക്കേറ്റ് ജനറൽ

Also read:'ബിജെപി ഓഫിസില്‍ നിന്നെഴുതി നൽകുന്നത് വായിക്കുകയാണ്​ ഗവർണർ' ; രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം

അന്തരിച്ച സംയുക്തസേനാ മേധാവിക്കെതിരെ പരാമർശം നടത്തിയ ഗവൺമെന്‍റ് പ്ലീഡർ രശ്‌മിത രാമചന്ദ്രനെതിരെ സ്വാഭാവിക നടപടിയുണ്ടാകുമെന്നും അഡ്വക്കേറ്റ് ജനറൽ അറിയിച്ചു. അതേസമയം, കണ്ണൂർ സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് വിമർശനമുയർന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയും എജിയും ചർച്ച നടത്തിയതെന്നാണ് സൂചന.

Last Updated : Dec 13, 2021, 4:03 PM IST

ABOUT THE AUTHOR

...view details