കോതമംഗലം: മഹാത്മാഗാന്ധിജിയുടെ ജീവിതം സത്യത്തിന് വേണ്ടിയുള്ള ഒരു യാത്രയായിരുന്നുവെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ എം.എൻ കാരശേരി. ഞാൻ പ്രസംഗിച്ചതും എഴുതിയതുമെല്ലാം എന്നിലൂടെ ചിതയിൽ അലിയുമെന്നും പ്രവർത്തിച്ചതു മാത്രമേ ബാക്കിയാകൂവെന്നും ഗാന്ധിജി എഴുതിയിട്ടുള്ളതായി കാരശേരി കൂട്ടിച്ചേർത്തു. അടിവാട് മലയാളം സാംസ്ക്കാരിക വേദി സംഘടിപ്പിക്കുന്ന മൂന്നാമത് അക്ഷര പെരുമ പുസ്തകോത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഗാന്ധി നടന്ന് തീർത്ത 150 വർഷങ്ങൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു എം.എൻ കാരശേരി. മലയാളം സാംസ്ക്കാരിക വേദി പ്രസിഡന്‍റ് കെ.എസ്.ഇബ്രാഹിം പരിപാടിയുടെ അധ്യക്ഷത വഹിച്ചു.
അക്ഷര പെരുമ പുസ്തകോത്സവുമായി അടിവാട് മലയാളം സാംസ്ക്കാരിക വേദി - കോതമംഗലം വാര്‍ത്തകള്‍
മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പുസ്തകോത്സവത്തിൽ കേരളത്തിലെ വിവിധ പ്രസാധകരുടെ 12 സ്റ്റാളുകളാണ് ഉള്ളത്. പ്രശസ്തരായ നിരവധി എഴുത്തുകാരുടെ പുസ്തകങ്ങളെ പരിചയപ്പെടുത്തുന്ന സ്റ്റാളുകളുളാണ് ഒരുക്കിയിരിക്കുന്നത്.
മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പുസ്തകോത്സവത്തിൽ കേരളത്തിലെ വിവിധ പ്രസാധകരുടെ 12 സ്റ്റാളുകളാണ് ഉള്ളത്. പ്രശസ്തരായ നിരവധി എഴുത്തുകാരുടെ പുസ്തകങ്ങളെ പരിചയപ്പെടുത്തുന്ന സ്റ്റാളുകളുളാണ് ഒരുക്കിയിരിക്കുന്നത്. അന്യം നിന്ന് പോകുന്ന പുസ്തക വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും, വിവര സാങ്കേതിക വിദ്യയുടെ അതിപ്രസരം വായനയെ നശിപ്പിച്ച് കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പട്ടണങ്ങളിൽ മാത്രം കണ്ടു വന്ന പുസ്തകമേളകളും മറ്റും ഗ്രാമീണ മേഖലകളിൽ കൊണ്ടുവരാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് സംഘാടകർ പറഞ്ഞു. യുവതലമുറയില്‍ നന്മയുടെ വായനാശീലം ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യമാണ് മലയാളം സാംസ്കാരിക വേദിക്കുള്ളത്. ഗ്രാമീണ മേഖലകളിലെ പല പ്രശ്‌നങ്ങളിലും നിര്‍ണായക ഇടപെടലുകള്‍ നടത്തിയ ഒരു സംഘടനയാണ് അടിവാട് മലയാളം സാംസ്ക്കാരിക വേദി.