കേരളം

kerala

ETV Bharat / city

നടിയെ ആക്രമിച്ച കേസ്: ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും

മെമ്മറി കാർഡ് പരിശോധിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിലും, കേസ് അട്ടിമറിയാരോപണം ഉന്നയിച്ച് അതിജീവിത നൽകിയ ഹർജിയുമാണ് പരിഗണിക്കുന്നത്

actress attack case high court to hear petitions  actress attack case  kerala actor assault case  നടിയെ ആക്രമിച്ച കേസ്  നടിയെ ആക്രമിച്ച കേസിൽ ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും  നടിയെ ആക്രമിച്ച കേസിൽ ക്രൈം ബ്രാഞ്ച് ഹർജി  നടിയെ ആക്രമിച്ച കേസ് അതിജീവത ഹർജി  നടിയെ ആക്രമിച്ച കേസ് ഹർജികൾ  നടിയെ ആക്രമിച്ച കേസ് ഹൈക്കോടതി ഹർജി
നടിയെ ആക്രമിച്ച കേസ്; ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും

By

Published : Jun 23, 2022, 8:15 AM IST

എറണാകുളം:നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് പരിശോധിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിലും, കേസ് അട്ടിമറി ആരോപണം ഉന്നയിച്ച് അതിജീവിത നൽകിയ ഹർജിയിലും ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് കേന്ദ്ര ലാബിൽ പരിശോധിച്ചുകൂടേ എന്ന് കഴിഞ്ഞ തവണ ഹർജികളിൽ വാദം കേൾക്കവെ കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞിരുന്നു.

കേന്ദ്ര ലാബിൽ മെമ്മറി കാർഡ് പരിശോധിക്കരുത് എന്ന് അതിജീവിതയും പ്രോസിക്യൂഷനും കോടതിയെ അറിയിച്ചു. മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യൂവിൽ മാറ്റമുണ്ടെങ്കിലും ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയിട്ടില്ലെന്ന് കോടതിയും ചൂണ്ടിക്കാട്ടിയിരുന്നു. മെമ്മറി കാർഡിൽ വീണ്ടും പരിശോധന നടത്തുന്നത് തുടരന്വേഷണം വൈകിപ്പിക്കാനാണെന്നാണ് ദിലീപിന്‍റെ വാദം.

ABOUT THE AUTHOR

...view details