എറണാകുളം : നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധനയ്ക്ക് അയക്കണമെന്ന് ആവർത്തിച്ച് ക്രൈംബ്രാഞ്ച്. വിദഗ്‌ധര്‍ക്ക് മാത്രമേ ഹാഷ് വാല്യു മാറിയതടക്കമുള്ള കാര്യങ്ങൾ മനസിലാക്കാന്‍ കഴിയൂവെന്നും കോടതിയും അന്വേഷണ ഉദ്യോഗസ്ഥരും വിഷയത്തില്‍ വിദഗ്‌ധരല്ലെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ പറഞ്ഞു. ഹർജിയിൽ വെള്ളിയാഴ്ച കോടതി വീണ്ടും വാദം കേൾക്കും.
നടിയെ ആക്രമിച്ച കേസ് : മെമ്മറി കാര്‍ഡ് പരിശോധനയ്ക്ക് അയക്കണമെന്ന് ആവർത്തിച്ച് ക്രൈംബ്രാഞ്ച് - Crime Branch reiterated that the memory card should be sent for inspection
വിദഗ്‌ധര്‍ക്ക് മാത്രമേ ഹാഷ് വാല്യു മാറിയതടക്കമുള്ള കാര്യങ്ങൾ മനസിലാക്കാന്‍ കഴിയൂവെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ
ചാണകത്തിന് പകരം പച്ചിലകൾ ഉപയാഗിച്ച് ജൈവ വളം; പേറ്റന്‍റ് നേടി കർഷകൻ
READ MORE:നടിയെ ആക്രമിച്ച സംഭവം: മെമ്മറി കാർഡ് കേന്ദ്ര ഫൊറൻസിക് ലാബിൽ പരിശോധിക്കാമെന്ന് സർക്കാർ
കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവെ അതിജീവിതയുടെയും ദിലീപിന്‍റെയും വാദം കോടതി കേട്ടിരുന്നു. മെമ്മറി കാർഡിന്‍റെ ഫോറൻസിക് പരിശോധന വേണമെന്നാണ് അതിജീവിതയുടെ വാദം. എന്നാൽ വിചാരണ വൈകിപ്പിക്കുന്നതിനാണ് ഫോറൻസിക് പരിശോധന എന്നാണ് ദിലീപിന്‍റെ ആരോപണം.