എറണാകുളം: നടിയെ ആക്രമിച്ച കേസിൽ നടനും സംവിധായകനുമായ നാദിർഷയുടെ സാക്ഷി വിസ്‌താരം ആരംഭിച്ചു. കൊച്ചിയിലെ സി.ബി.ഐ പ്രത്യേക കോടതിയിൽ രഹസ്യമായാണ് വിസ്‌താരം. പതിനൊന്ന് മണിയോടെയാണ് നാദിർഷ കോടതിയിലെത്തിയത്.
എട്ടാം പ്രതിയായ നടൻ ദിലീപിന്‍റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായ നാദിർഷ, ഇരയായ നടിയും ദിലീപും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഇടപെട്ടിരുന്നുവെന്നാണ് സൂചന. ഇരയായ നടിയും ദിലീപും ഉൾപ്പടെ പങ്കെടുത്ത വിദേശ പരിപാടിയിൽ നാദിർഷയും ഉണ്ടായിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് നടിയെ ആക്രമിച്ച കേസിൽ നാദിർഷായെ പ്രോസിക്യൂഷൻ സാക്ഷിയാക്കിയത്.
നടിയെ ആക്രമിച്ച കേസ്; നാദിർഷയുടെ സാക്ഷി വിസ്‌താരം ആരംഭിച്ചു ഇതിന് മുമ്പും മൊഴി നൽകാൻ നാദിർഷ കൊച്ചിയിലെ വിചാരണ കോടതിയിൽ എത്തിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ ഇതുവരെ 180 പേരുടെ സാക്ഷി വിസ്‌താരമാണ് പൂർത്തിയായത്. കൊവിഡ് സാഹചര്യത്തിൽ വിചാരണ നടപടികൾ തടസപ്പെട്ടിരുന്നു. ഇതേ തുടർന്ന് നടപടികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് വിചാരണ കോടതി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇത് അംഗീകരിച്ച് സുപ്രീം കോടതി വിചാരണ നടപടികൾക്കായി ആറ് മാസം കൂടി സമയം അനുവദിച്ചിരിക്കുകയാണ്.
READ MORE:നടിയെ ആക്രമിച്ച കേസ് : സാക്ഷി വിസ്‌താരത്തിന് ഹാജരായി കാവ്യ മാധവന്‍