എറണാകുളം: സ്വന്തം പുരയിടത്തിലെ മാവിലയ്ക്ക് ഗിന്നസ് ബുക്കിലൊരിടം നേടാനുള്ള ശ്രമത്തിലാണ് പറവൂർ സ്വദേശിയായ വിമുക്തഭടൻ. പറവൂർ ഏഴിക്കര പഞ്ചായത്തിലെ കടക്കരയിൽ ജോഷിയാണ് സ്വന്തം പറമ്പിലെ മാവിലയ്ക്ക് ഗിന്നസ് ബുക്കിൽ ഇടം നേടാൻ യോഗ്യതയുണ്ടെന്ന് അവകാശപ്പെടുന്നത്. സാധാരണ ഒരു നാട്ടുമാവിലയുടെ നീളം ഇരുപത് സെന്‍റീമീറ്റർ വരെയാണ്. എന്നാൽ അറുപത്തിയഞ്ച് സെന്‍റീ മീറ്റർ നീളത്തിലുള്ളതാണ് തന്‍റെ പക്കലുള്ള മാവിലയെന്ന് കടക്കര കറുകത്തറ ജോഷി അളന്ന് കാണിക്കുന്നു.
65 സെന്‍റീമീറ്റര്‍ നീളമുള്ള മാവില; ഗിന്നസ് റെക്കോഡില്‍ നോട്ടമിട്ട് പറവൂര്‍ സ്വദേശി - നീളമുള്ള മാവില
പറവൂർ ഏഴിക്കര പഞ്ചായത്തിലെ കടക്കരയിൽ ജോഷിയാണ് തന്‍റെ പക്കലുള്ള മാവിലയ്ക്ക് ഗിന്നസ് ബുക്കിൽ ഇടം നേടാൻ യോഗത്യയുണ്ടെന്ന് അവകാശപ്പെടുന്നത്.
ദിവസങ്ങൾ മുമ്പ് ജോഷി മുറ്റത്തെ മാവിന്‍റെ ഒരു ശിഖരം മുറിച്ചു മാറ്റിയിരുന്നു. ഇതേ തുടർന്ന് തഴച്ചു വളർന്നു വന്ന ഇലകളുടെ വലിപ്പമാണ് ജോഷിയെ ആകർഷിച്ചത്. പിന്നീട് ഇലകളുടെ നീളം അളന്ന് തിട്ടപ്പെടുത്തിയപ്പോഴാണ് മാവിലയുടെ ബോധ്യപ്പെട്ടത്. തുടർന്ന് ഗൂഗിളിൽ നടത്തിയ തെരച്ചിലിൽ ഗിന്നസ് ബുക്കിലും, ലിംകാ ബുക്ക് ഓഫ് റെക്കോഡ്‌സിലും രേഖപ്പെടുത്തിയ ഏറ്റവും നീളമേറിയ മാവില 63 സെന്‍റിമീറ്റർ ആണന്ന് മനസ്സിലാക്കി. അങ്ങനെയെങ്കിൽ തന്‍റെ പക്കലുള്ള മാവിലയ്‌ക്ക് ഇപ്പോൾ ഗിന്നസ് ബുക്കിലും, ലിംകാ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇടം നേടാൻ കഴിയുമെന്നും ബോധ്യപ്പെട്ടു. ഇപ്പോൾ ഇതിനു വേണ്ടിയുള്ള തുടർ പ്രവർത്തനത്തിലാണ് അദ്ദേഹം. ഗിന്നസിലിടം പിടിക്കുന്നതിന് മുമ്പ് ഈ മാവില വാടി വീഴരുതെന്ന പ്രാർഥനയിലാണ് ജോഷി. ദി ലാസ്റ്റ് ലീഫ് എന്ന ഇംഗ്ലീഷ് നോവലിലെ കഥാപാത്രത്തെ പോലെ ഒരോ പ്രഭാതത്തിലും തന്‍റെ മാവില സുരക്ഷിതമാണോയെന്ന് പരിശോധിക്കുകയാണ് ജോഷി.