കണ്ണൂർ :തളിപ്പറമ്പ് പുളിമ്പറമ്പിൽ ലഹരിമാഫിയ സംഘം യുവാവിനെ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു. തോട്ടാറമ്പിലെ ജസ്റ്റിൻ ഉല്ലാസി (32)നെയാണ് ബൈക്കുകളിലെത്തിയ മൂന്നോളം പേർ വീട്ടിൽ കയറി വടിവാളുകൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ യുവാവിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്‌ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. വീട്ടിൽ അതിക്രമിച്ചുകയറിയ സംഘം യുവാവിനെ വെട്ടിയ ശേഷം വീട്ടുകാരെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയാണ് തിരിച്ചുപോയത്. വീടിന്‍റെ വാതിലും ജനലുകളും മേശയും അടിച്ചുതകർത്തു. യുവാവിന്‍റെ ശരീരത്തിൽ നിരവധി വെട്ടുകൾ ഏറ്റിട്ടുണ്ട്.
ALSO READ:നാർക്കോട്ടിക് ലൗ ജിഹാദ് പരാമർശം : പാലാ ബിഷപ്പിനെതിരെ കേസെടുത്തു