കണ്ണൂര്‍ മുടിക്കയം വനത്തില്‍ തീപിടിത്തം - കേരള-കര്‍ണാടക അതിര്‍ത്തി തീപിടിത്തം
നാല് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്
കണ്ണൂര്‍ മുടിക്കയം
കണ്ണൂര്‍:കേരള-കര്‍ണാടക അതിര്‍ത്തിയായ കണ്ണൂര്‍ മുടിക്കയം വനത്തില്‍ തീപിടിത്തം. രാത്രി വൈകിയാണ് തീപിടിത്തമുണ്ടായത്. വീണുകിടന്ന മരങ്ങള്‍ക്കാണ് ആദ്യം തീപിടിച്ചത്. ഇരിട്ടിയിൽ നിന്നെത്തിയ അഗ്‌നിശമന സേനാ സംഘവും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. പുഴയിൽ നിന്ന് മോട്ടോർ ഉപയോഗിച്ച് നാല് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.