കണ്ണൂർ: പയ്യാവൂർ ചന്ദനക്കാംപാറ ഷിമോഗ കോളനിയിൽ കാട്ടാന കിണറ്റിൽ വീണു. പുഴുക്കത്തറ ഗോപാലന്റെ വീട്ടിലെ പൊട്ടക്കിണറിലാണ് കാട്ടാന കുടുങ്ങിയത്. കർണാടക വനത്തിൽ നിന്ന് ഇറങ്ങിയ ആനക്കൂട്ടത്തിലെ ആനയാണ് കിണറ്റിൽ വീണത് എന്നാണ് വനപാലകർ നൽകുന്ന വിവരം. ഒരാഴ്ചയിൽ അധികമായി പ്രദേശത്ത് കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് ആനക്കൂട്ടത്തിലെ ഒരു ആന കിണറ്റിൽ വീണത്. നിരന്തരമായി കാട്ടാന ശല്യമുള്ള പ്രദേശമാണിത്. ഭീതിയെ തുടർന്ന് നിരവധി പേരാണ് ഇതിനകം തന്നെ താമസം മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിയത്. മനുഷ്യ ജീവന് ആരും വില കൽപ്പിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. വർഷങ്ങളായി ജനപ്രതിനിധികളും മന്ത്രിമാരും പറഞ്ഞ് പറ്റിക്കുകയാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരേ പോലെ പറഞ്ഞുപറ്റിക്കുകയാണെന്നും ഇവർ പറയുന്നു.
കിണറ്റിൽ കുടുങ്ങി കാട്ടാന; രക്ഷാപ്രവർത്തനത്തിൽ സഹകരിക്കില്ലെന്ന് നാട്ടുകാർ - കിണർ
കാട്ടാന ശല്യത്തിന് പരിഹാരം കാണാതെ സഹകരണമില്ലെന്ന് നാട്ടുകാര്‍
ഫയൽ
സ്ഥലത്തെത്തിയ വനപാലകരേയും പൊലീസിനേയും നാട്ടുകാർ തടഞ്ഞു വെച്ചിരിക്കുകയാണ്. ഡി എഫ് ഒ എത്തി കാട്ടാനാശല്യത്തിന് പരിഹാരം കാണാതെ രക്ഷാ പ്രവർത്തനത്തിൽ സഹകരിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഇവര്‍.
Last Updated : Jun 26, 2019, 1:31 PM IST